x
ad
Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂ​ന്നു കോ​ടി​യു​ടെ നി​രോ​ധി​ത പു​ക​യി​ല ഉ​ത്​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി

വെബ് ഡെസ്ക്
Published: October 24, 2026 06:20 AM IST | Updated: October 24, 2026 06:20 AM IST

പി​ടി​ച്ചെ​ടു​ത്ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളും സ​വാ​ള​ച്ചാ​ക്കു​ക​ളും.

കൊ​ര​ട്ടി: ദേ​ശീ​യ​പാ​ത​യി​ൽ സ​വാ​ള ക​യ​റ്റി വ​ന്ന ലോ​റി​യി​ൽ ഒ​ളി​പ്പി​ച്ചു ക​ട​ത്തു​ക​യാ​യി​രു​ന്ന മൂ​ന്ന് കോ​ടി രൂ​പ​യു​ടെ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ കൊ​ര​ട്ടി പൊ​ലി​സ് പി​ടി​കൂ​ടി. 11 ട​ണ്ണോ​ളം തൂ​ക്കം വ​രു​ന്ന 3,76,500 പാ​ക്ക​റ്റ് പു​ക​യി​ല ഉ​ത്പന്ന​ങ്ങ​ളാ​ണ് ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പി​ടി​ച്ചെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ൽ ക​ണ്ണൂ​ർ ഇ​രി​ട്ടി സ്വ​ദേ​ശി​ക​ളാ​യ ടെ​ൽ​സ​ൺ ബാ​ബു (36), സൈ​ബ് (33) എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തു. മ​ധ്യ​കേ​ര​ള​ത്തി​ൽ അ​ടു​ത്ത​കാ​ല​ത്തു​ന​ട​ന്ന ഏ​റ്റ​വും വ​ലി​യ പു​ക​യി​ല ഉ​ത്പ​ന്ന വേ​ട്ട​ക​ളി​ലൊ​ന്നാ​ണി​ത്.

750 പാ​ക്ക​റ്റു​ക​ൾ വീ​തം അ​ട​ങ്ങി​യ 502 ചാ​ക്കു​ക​ളി​ലാ​യാ​ണ് പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. സ​വാ​ള​ച്ചാ​ക്കു​ക​ൾ​ക്ക​ടി​യി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ഇ​വ. നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്നം ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ലോ​റി​യും പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

തൃ​ശൂ​ർ റേ​ഞ്ച് ഡി​ഐ​ജി ടി. ​നാ​രാ​യ​ണ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി മു​ഹ​മ്മ​ദ് ന​ദീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദേ​ശീ​യ​പാ​ത​ക​ളി​ലും മ​റ്റും പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​രു​ന്നു. ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് ചാ​ല​ക്കു​ടി ഡി​വൈ​എ​സ്പി ജെ. ​കു​ര്യാ​ക്കോ​സി​ന്‍റെ​യും നാ​ർ​ക്കോ​ട്ടി​ക് സെ​ൽ ഡി​വൈ​എ​സ്പി എ​സ്. പ്ര​ദീ​പി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ കൊ​ര​ട്ടി ദേ​ശീ​യ​പാ​ത​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ലോ​റി പി​ടി​കൂ​ടി​യ​ത്.

ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പന്ന​ങ്ങ​ൾ ക​യ​റ്റി എ​റ​ണാ​കു​ളം കാ​ല​ടി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. ഉ​ത്ത​രേ​ന്ത്യ​യി​ൽ നി​ർ​മി​ക്കു​ന്ന ഉ​ത്പ​ന്ന​ങ്ങ​ൾ കു​റ​ഞ്ഞ വി​ല​യ്ക്ക് വാ​ങ്ങി കേ​ര​ള​ത്തി​ലെ​ത്തി​ച്ച് പ​ല​മ​ട​ങ്ങ് കൂ​ടു​ത​ൽ വി​ല​യ്ക്ക് വി​ൽ​ക്കു​ന്ന​താ​യാ​ണ് വി​വ​രം. പ​ത്തു​രൂ​പ​യ്ക്ക് വാ​ങ്ങു​ന്ന പാ​ക്ക​റ്റു​ക​ൾ കേ​ര​ള​ത്തി​ൽ നൂ​റു​രൂ​പ​യോ അ​തി​ല​ധി​ക​മോ വി​ല​യ്ക്ക് വി​ൽ​ക്കു​ന്ന​താ​യും പൊ​ലി​സ് സം​ശ​യി​ക്കു​ന്നു.

കൊ​ര​ട്ടി എ​സ്ഐ വി​ഷ്ണു രാ​മ​ച​ന്ദ്ര​ൻ, ഡാ​ൻ​സാ​ഫ് - ക്രൈം ​സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ എ​സ്ഐ സ​തീ​ശ​ൻ മ​ട​പ്പാ​ട്ടി​ൽ, എ​എ​സ്ഐ​മാ​രാ​യ വി.​യു. സി​ൽ​ജോ, എ.​യു. റെ​ജി, കൊ​ര​ട്ടി സ്റ്റേ​ഷ​നി​ലെ അ​ഡീ​ഷ​ണ​ൽ എ​സ്ഐ സി.​എ​സ്. സു​മേ​ഷ്, സീ​നി​യ​ർ സി​വി​ൽ പൊ​ലി​സ് ഓ​ഫീ​സ​ർ​മാ​രാ​യ അ​ഭി​ലാ​ഷ് രാ​ജ​ൻ, മാ​ർ​ട്ടി​ൻ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ്ര​തി​ക​ളെ തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കു​ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Tags :

Recent News

Corehub Up