x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബാറുകളുടെ പ്രവർത്തനസമയം കുറയ്ക്കണം: കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ​സ​മി​തി

വെബ് ഡെസ്ക്
Published: September 26, 2026 12:42 AM IST | Updated: September 26, 2026 12:42 AM IST

പ്രതീകാത്മക ചിത്രം

ച​ങ്ങ​നാ​ശേ​രി: ക​ഴി​ഞ്ഞ യു​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് മ​ദ്യ​ശാ​ല​ക​ള്‍ തു​ട​ങ്ങു​ന്ന​തി​നു​ള്ള അം​ഗീ​കാ​രം പ്രാ​ദേ​ശി​ക​മാ​യി പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്കു ന​ല്‍​കി​യ​തു പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നും ബാ​റു​ക​ളു​ടെ​യും മ​ദ്യ​ശാ​ല​ക​ളു​ടെ​യും പ്ര​വ​ര്‍​ത്ത​ന​സ​മ​യം കു​റ​യ്ക്ക​ണ​മെ​ന്നും കെ​സി​ബി​സി മ​ദ്യ-​ല​ഹ​രി വി​രു​ദ്ധ സ​മി​തി ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത നേ​തൃ​സ​മ​ിതി​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​സി​ഡ​ന്‍റ് ജെ.​റ്റി. റാം​സേ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ യോ​ഗം ഡ​യ​റ​ക്ട​ര്‍ ഫാ. ​ചോ​രേ​ട്ട് ചാ​മ​ക്കാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​തി​രൂ​പ​താ സെ​ക്ര​ട്ട​റി തോ​മ​സു​കു​ട്ടി മ​ണ​ക്കു​ന്നേ​ല്‍ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ടി.​എം. മാ​ത്യു ത​ച്ചി​ലേ​ട്ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ബേ​ബി​ച്ച​ന്‍ പു​ത്ത​ന്‍​പ​റ​മ്പി​ല്‍, കെ.​പി. ​മാ​ത്യു, ജോ​സി ക​ല്ലു​ക​ളം, പാ​പ്പ​ച്ച​ന്‍ നേ​ര്യം​പ​റ​മ്പി​ല്‍, സി​ബി പാ​റ​പ്പാ​യി, ബേ​ബി​ച്ച​ന്‍ ത​ട​ത്തി​ല്‍, ജെ​യിം​സു​കു​ട്ടി ഞാ​റ​ക്കാ​ട്ടി​ല്‍, ബെ​ന്നി​ച്ച​ന്‍ ച​ങ്ങ​നാ​ശേ​രി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews KCBC

Recent News

Corehub Up