മുരുക്കുംപുഴ : വെയിലൂർ ഗവ. ഹൈസ്കൂളിൽ ബഷീർ ദിനാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തി . പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജോളി പത്രോസ് സമ്മേളനം ഉദ്ഘാടനം ചെയ്തു . ഹെഡ്മിസ്ട്രസ് ഷീന. എ അധ്യക്ഷത വഹിച്ചു .
ബഷീർ ദിനാചരണം ഉദ്ഘാടനം കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ നിർവഹിച്ചു . അഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കീർത്തി സൈജു മുഖ്യപ്രഭാഷണം നടത്തി . പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് അംഗം രജിതകുമാരി , അഴൂർ ഗ്രാമപഞ്ചായത്ത് അംഗം രതീഷ് ചിലമ്പിൽ , പിടിഎ വൈസ് പ്രസിഡൻറ്നാജിഹ , മദർ പിറ്റിഎ പ്രസിഡണ്ട് നാസില , സീനിയർ അസിസ്റ്റൻറ് ജെ. എം. റഹിം , സ്റ്റാഫ് സെക്രട്ടറി സി. എസ് . ഗിരീഷ് തുടങ്ങിയവർ സംസാരിച്ചു .