x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ട​ല്‍​ക്ക​ര​യി​ല്‍ തി​ര​മാ​ല​ക​ളു​ടെ സം​ഗീ​തം നു​ക​ര്‍​ന്ന് കി​ട​പ്പു​രോ​ഗി​ക​ള്‍

വെബ് ഡെസ്ക്
Published: October 12, 2026 01:47 AM IST | Updated: October 12, 2026 01:47 AM IST

അ​ത്താ​ണി​യി​ലെ കി​ട​പ്പു​രോ​ഗി​ക​ള്‍ കോ​ഴി​ക്കോ​ട് ബീ​ച്ചി​ന്‍റെ സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കു​ന്നു.

കോ​ഴി​ക്കോ​ട്: ഒ​റ്റ​പ്പെ​ട്ടു​പോ​യ മ​നു​ഷ്യ​ര്‍​ക്ക് ജീ​വി​ത​ങ്ങ​ളി​ല്‍ സ്‌​നേ​ഹ​ത്തി​ന്‍റെ​യും ക​രു​ത​ലി​ന്‍റെ​യും വെ​ളി​ച്ചം പ​ക​ര്‍​ന്നു കൊ​ണ്ടി​രി​ക്കു​ന്ന ന​രി​ക്കു​നി അ​ത്താ​ണി​യു​ടെ ഇ​രു​പ​താം വാ​ര്‍​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച "ക​ട​ലോ​രം 2.0' ശ്ര​ദ്ധേ​യ​മാ​യി. അ​ത്താ​ണി എ​ന്ന സം​ഘ​ട​ന​യു​ടെ സം​ര​ക്ഷ​ണ​ത്തി​ലും പ​രി​ച​ര​ണ​ത്തി​ലും ക​ഴി​യു​ന്ന കി​ട​പ്പു​രോ​ഗി​ക​യെും​കൊ​ണ്ട് നി​ര​വ​ധി ആം​ബു​ല​ന്‍​സു​ക​ളാ​ണ് ഇ​ന്ന​ലെ കോ​ഴി​ക്കോ​ട്ടേ​ക്ക് പു​റ​പ്പെ​ട്ട​ത്. ല​ക്ഷ്യം കോ​ഴി​ക്കോ​ട് ബീ​ച്ചാ​യി​രു​ന്നു. ക​ട​ലി​ന്‍റെ സൗ​ന്ദ​ര്യം മ​തി​മ​റ​ന്നാ​സ്വ​ദി​ച്ച അ​വ​ര്‍ ബീ​ച്ചി​ല്‍ സ​ര്‍​ഗാ​ത്മ​ക ക​ഴി​വു​ക​ള്‍ അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്തു.

2005ല്‍ ​ഒ​രു കി​ട​പ്പു​രോ​ഗി​യെ പ​രി​ച​രി​ക്കു​ന്ന​തി​നാ​യി ആ​രം​ഭി​ച്ച അ​ത്താ​ണി, ഇ​ന്ന് ഏ​ഴു പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 75 അ​ന്തേ​വാ​സി​ക​ള്‍​ക്കും എ​ണ്ണൂ​റോ​ളം രോ​ഗി​ക​ള്‍​ക്കും പാ​ലി​യേ​റ്റീ​വ് പ​രി​ച​ര​ണം ന​ല്‍​കി​വ​രു​ന്നു. ഇ​തി​നു​പു​റ​മെ ഡ​യാ​ലി​സി​സ് സെ​ന്‍റ​ര്‍, ഫി​സി​യോ​തെ​റാ​പ്പി സെ​ന്‍റ​ര്‍, റീ​ഹാ​ബി​ലി​റ്റേ​ഷ​ന്‍ യൂ​ണി​റ്റ്, എ​മ​ര്‍​ജ​ന്‍​സി ഹോം ​കെ​യ​ര്‍, സൈ​ക്യാ​ട്രി ക്ലി​നി​ക്ക് തു​ട​ങ്ങി​യ വി​വി​ധ സേ​വ​ന​ങ്ങ​ളും ഇ​വി​ടെ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. 20 കോ​ടി​യി​ലേ​റെ രൂ​പ ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന "ഹാ​ര്‍​മ​ണി വി​ല്ലേ​ജ്' പ​ദ്ധ​തി​യി​ലൂ​ടെ കൂ​ടു​ത​ല്‍ വി​പു​ല​മാ​യ പ​രി​ച​ര​ണ​വും പു​ന​ര​ധി​വാ​സ​വും ഉ​റ​പ്പാ​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് അ​ത്താ​ണി.

അ​ത്താ​ണി​യു​ടെ ഇ​രു​പ​താം വാ​ര്‍​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന സ​മ്മേ​ള​നം 22 മു​ത​ല്‍ 25 വ​രെ ന​രി​ക്കു​നി​യി​ലെ അ​ത്താ​ണി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കും. മ​ന്ത്രി​മാ​ര്‍, എം​പി​മാ​ര്‍, എം​എ​ല്‍​എ​മാ​ര്‍, സാം​സ്‌​കാ​രി​ക-​സാ​മൂ​ഹി​ക-​രാ​ഷ്ട്രീ​യ രം​ഗ​ത്തെ പ്ര​മു​ഖ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ വി​വി​ധ സെ​ഷ​നു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കും. പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും അ​ത്താ​ണി​യെ അ​ടു​ത്ത​റി​യു​ന്ന​തി​നാ​യി സ​ന്ദ​ര്‍​ശ​ന സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Tags : Bedridden patients NattuVishasham DistrictNews

Recent News

Corehub Up