തൃശൂർ: വിയ്യൂർ നിത്യസഹായമാതാ പള്ളിയുടെ ആഭിമുഖ്യത്തിൽ ലോക സംഗീതദിനത്തോടനുബന്ധിച്ച് നാലാമത് അഖിലകേരള ബൈബിൾ സംഗീതോത്സവം പള്ളി അങ്കണത്തിൽ അരങ്ങേറി. സംഗീത സംവിധായകരായ ബേണി ഇഗ്നേഷ്യസ് ഉദ്ഘാടനം ചെയ്തു. വിയ്യൂർ പള്ളി വികാരി ഫാ. മാത്യു കുറ്റിക്കോട്ടയിൽ അധ്യക്ഷത വഹിച്ചു.
ഫാ.ഡോ. പോൾ പൂവത്തിങ്കൽ, കൈക്കാരൻ വിൻസ് തറയിൽ, ഫാ. ആൻജോ പുത്തൂർ, ഡീക്കൻ ബിബിൻ തേയ്ക്കാനത്ത് എന്നിവർ പ്രസംഗിച്ചു. പൊതുയോഗത്തിനുശേഷം വിയ്യൂർക്കാരും സംഗീതജ്ഞരുമായ ഫാ.ഡോ. പോൾ പൂവത്തിങ്കലും ഫാ. ആൻജോ പുത്തൂരും ചേർന്നു ബൈബിൾ സംഗീതക്കച്ചേരി അവതരിപ്പിച്ചു. പ്രഫ. അബ്ദുൽ അസീസ് (വയലിൻ), രാമക്കൽമേട് കലൈനാഥ് (മൃദംഗം), വെള്ളാറ്റഞ്ഞൂർ ശ്രീജിത്ത് (ഘടം) എന്നിവർ പക്കമേളം അവതരിപ്പിച്ചു. വിവിധ സ്ഥലങ്ങളിൽനിന്നു വന്ന സംഗീതജ്ഞരും സംഗീതാർച്ചന നടത്തി.
Tags : Bible Music Nattuvishesham Distric News