പനങ്ങാട്: ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കോന്തുരുത്തി പുളിക്കപ്പറമ്പിൽ വീട്ടിൽ സ്റ്റീഫൻ-ഷെർലി ദമ്പതികളുടെ മകൻ എരൂർ നോർത്ത് വേണാട്ട് പുളിക്കപറമ്പിൽ സെബിൻ സ്റ്റീഫൻ (32) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ 9.30 ഓടെ വൈറ്റില -അരൂർ ദേശീയപാതയിൽ മാടവന കുഫോസിനടുത്തായിരുന്നു അപകടം. അരൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സെബിനെ പിന്നാലെയെത്തിയ ലോറി ഇടിച്ചിടുകയായിരുന്നു.
ഗുരുതര പരിക്കേറ്റ യുവാവിനെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് രാവിലെ 10ന് എരൂർ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ നടക്കും. മനോരമ ന്യൂസിൽ അക്കൗണ്ടന്റായിരുന്നു സെബിൻ. സ്റ്റെഫി സഹോദരിയും നിജോ സഹോദരീ ഭർത്താവുമാണ്.
Tags : nattu vishesham Biker dies hit by lorry