x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോ​റി പി​ന്നി​ലി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു


Published: June 24, 2026 05:02 AM IST | Updated: June 24, 2026 05:02 AM IST

പ​ന്ത​ളം: വാ​ഴ​ക്കു​ല ക​യ​റ്റി​വ​ന്ന ലോ​റി ബൈ​ക്കി​ന്‍റെ​യും നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റു​ക​ളു​ടെ​യും പി​ന്നി​ലി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വ് മ​രി​ച്ചു. കൊ​ട്ടാ​ര​ക്ക​ര മാ​റ​നാ​ട് തെ​ക്ക് ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ കു​ഞ്ഞു​മോ​ന്‍റെയും ലാ​ലി​യു​ടെ​യും മ​ക​നും ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് ഫു​ൾ ഗോ​സ്പ​ൽ ഇ​ട​മ​ൺ സെ​ന്‍റ​റി​ലെ പാ​സ്റ്റ​റു​മാ​യ പ്ര​ത്യാ​ശ് കു​ഞ്ഞു​മോ​നാ (28)ണ് ​മ​രി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം എം​സി റോ​ഡി​ൽ പ​ന്ത​ളം തോ​ന്ന​ല്ലൂ​ർ എ​സ്എ​ൻ​ഡി​പി യോ​ഗം യൂ​ണി​യ​ൻ മ​ന്ദി​ര​ത്തി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം. മാ​ന​ന്ത​വാ​ടി​യി​ൽ നി​ന്ന് ഏ​ത്ത​വാ​ഴ​ക്കു​ല​യും ക​യ​റ്റി കു​ണ്ട​റ​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ലോ​റി പ്ര​ത്യാ​ശ് യാ​ത്ര​ചെ​യ്തി​രു​ന്ന ബൈ​ക്കി​ന് പി​ന്നി​ലും റോ​ഡി​ന്‍റെ ഇ​ട​തു​ഭാ​ഗ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റു​ക​ൾ​ക്ക് പി​ന്നി​ലും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. പ്ര​ത്യാ​ശ് തെ​റി​ച്ച് റോ​ഡി​ലേ​ക്ക് വീ​ണു, ഉ​ട​ൻ​ത​ന്നെ ക​ല്ലി​ശേ​രി കെ​എം​സി. ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ചെ​ങ്ങ​ന്നൂ​ർ മു​ള​ക്കു​ഴ മൗ​ണ്ട് സി​യോ​ൺ ച​ർ​ച്ച് ആ​സ്ഥാ​ന​ത്ത് പോ​യി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു പ്ര​ത്യാ​ശ്.

കാ​റു​ക​ളി​ൽ ഇ​ടി​ച്ച​ശേ​ഷം വൈ​ദ്യു​തി തൂ​ൺ ഇ​ടി​ച്ചു പി​ഴു​ത ശേ​ഷ​മാ​ണ് ലോ​റി മ​റി​ഞ്ഞ​ത്. മ​റി​ഞ്ഞ ലോ​റി​യി​ൽ നി​ന്ന് ഡ്രൈ​വ​ർ സ​ന്തോ​ഷി​നെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് പു​റ​ത്തെ​ടു​ത്തു. സ​ന്തോ​ഷി​ന് കാ​ര്യ​മാ​യ പ​രി​ക്കി​ല്ല. നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റു​ക​ളി​ൽ യാ​ത്ര​ക്കാ​രി​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. ചെ​ങ്ങ​ന്നൂ​ർ മൂ​ല​യു​ഴ​ത്തി​ൽ ര​തീ​ഷ്, ജെ​വി മെ​റ്റ​ൽ​സ് ഉ​ട​മ തു​മ്പ​മ​ൺ ആ​മ്പ​ല്ലൂ​ർ സ​ന്തോ​ഷ് കോ​ശി എ​ന്നി​വ​രു​ടെ കാ​റു​ക​ളാ​ണ് ഇ​ടി​യി​ൽ ത​ക​ർ​ന്ന​ത്. റോ​ഡി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്തേ​ക്ക് ലോ​റി മ​റി​ഞ്ഞു കി​ട​ന്ന​തോ​ടെ ഗ​താ​ഗ​ത ത​ട​സ​വു​മു​ണ്ടാ​യി. പോ​ലീ​സും അ​ഗ്നി​ര​ക്ഷാ സേ​ന​യും സ്ഥ​ല​ത്തെ​ത്തി ക്രെ​യി​നി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ലോ​റി റോ​ഡി​ന​രി​കി​ലേ​ക്ക് മാ​റ്റി​യ​ത്.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് എം​സി റോ​ഡി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു വൈ​ദ്യു​തി​യും പൂ​ർ​ണ​മാ​യും നി​ല​ച്ചു . പ​ന്ത​ളം പോ​ലീ​സ് മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് മൃ​ത​ദേ​ഹം ചെ​ങ്ങ​ന്നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. കൃ​പ​യാ​ണ് മ​രി​ച്ച പ്ര​ത്യാ​ശി​ന്‍റെ സ​ഹോ​ദ​രി.

Tags : nattu vishesham Biker dies hit by lorry

Recent News

Corehub Up