പാറശാല ബ്ലോക്കുതല ഉദ്ഘാടനം ബ്ലോക്ക് പ്രസിഡന്റ് എസ്.ഉഷ കുമാരി നിർവഹിക്കുന്നു.
പാറശാല: സാമൂഹിക ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ പാറശാല ബ്ലോക്കുതല പ്രവര്‍ത്തനം ആരംഭിച്ചു. ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഉഷകുമാരി നിര്‍വഹിച്ചു.കാരോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.എഫ്. രമേഷ് അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.അരുണ്‍ മുഖ്യപ്രഭാഷണം നടത്തി. എസ്സി പ്രമോട്ടര്‍ സുജ പദ്ധതി വിശദീകരണം നടത്തി.
ആശംസകള്‍ നേര്‍ന്നുകൊണ്ട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസകാര്യ സ്ഥിരംസമിതി അധ്യക്ഷ ആന്‍സി വി.ദാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രത്നരാജ്, ബിന്ദു കെ. ആര്‍ച്ചന, പ്രവീണ, സനില്‍ മാറാടി, വിനിതകുമാരി,ഗ്രാമപഞ്ചായത്തംഗം അശ്വതി പ്രമോദ്, സനല്‍, പ്രമോദ് , ജയകുമാരി തുടങ്ങിയവര്‍ പ്രസംഗിച്ചു.