x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജന​ങ്ങ​ളു​ടെ പ​രാ​തിപ​രി​ഹാ​ര​ത്തി​ന് ഓ​ഫീ​സ് തു​റ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെന്പ​ർ


Published: March 12, 2026 06:31 AM IST | Updated: March 12, 2026 06:31 AM IST

വ​ട​ക്ക​ഞ്ചേ​രി: ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ൾ സ്വീ​ക​രി​ക്കാ​നും പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ​ക്കു​മാ​യി ഡി​വി​ഷ​ന്‍റെ സെ​ന്‍റ​റി​ൽ സ്വ​ന്തം ചെ​ല​വി​ൽ ഓ​ഫീ​സ് തു​റ​ന്ന് അ​ഞ്ചുമൂ​ർ​ത്തി​മം​ഗ​ല​ത്തെ ബ്ലോ​ക്ക് മെന്പ​ർ ശ്രീ​നാ​ഥ് വെ​ട്ട​ത്ത്.​

നാ​യ​ര​ങ്ങാ​ടി​യി​ലാ​ണ് ഓ​ഫീ​സ് തു​റ​ന്നി​ട്ടു​ള​ള​ത്. ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം വ​ട​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​പ്ര​സാ​ദ് നി​ർ​വ​ഹി​ച്ചു.​ വൈ​സ് പ്ര​സി​ഡ​ന്‍റ് ശ​ശി​ക​ല, ജ​ന​പ്ര​തി​നി​ധി​ക​ൾ, നേ​താ​ക്ക​ൾ, നാ​ട്ടു​കാ​ർ പ​ങ്കെ​ടു​ത്തു. രാ​വി​ലെ പ​ത്തു​മു​ത​ൽ വൈ​കുന്നേരം നാ​ലു വ​രെ ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് മെം​ബ​ർ ശ്രീ​നാ​ഥ് പ​റ​ഞ്ഞു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽനി​ന്നും ജ​ന​ങ്ങ​ൾ​ക്ക് ല​ഭി​ക്കേ​ണ്ട എ​ല്ലാ ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്കു​മു​ള്ള അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നും മ​റ്റു പ​രാ​തി പ​രി​ഹാ​ര​ങ്ങ​ൾ​ക്കും ഓ​ഫീ​സ് പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​ണ് മെന്പ​റു​ടെ തീ​രു​മാ​നം.​ എ​ല്ലാ സേ​വ​ന​ങ്ങ​ളും സൗ​ജ​ന്യ​മാ​ണെ​ന്ന് എ​ഴു​തിവ​ച്ചി​ട്ടു​ണ്ട്.​ പ​ത്തുകി​ലോ​മീ​റ്റ​ർ ദൂ​ര​മു​ള്ള ബ്ലോ​ക്ക് ഓ​ഫീ​സി​ലേ​ക്ക് പോ​കാ​നു​ള്ള ധ​ന​ന​ഷ്ട​വും സ​മ​യ​ന​ഷ്ട​വും ഇ​തു​വ​ഴി ജ​ന​ങ്ങ​ൾ​ക്ക് ഇ​ല്ലാ​താ​ക്കാ​നാ​കും.

Tags : nattu visheshsam Block Panchayat

Recent News

Corehub Up