പത്തനംതിട്ട: കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് പത്തനംതിട്ട ജില്ലാ കമ്മിറ്റി, പത്തനംതിട്ട രാജകുമാരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ്, പത്തനംതിട്ട മുത്തൂറ്റ് ആശുപത്രി എന്നിവയുടെ അഭിമുഖ്യത്തില്‍ രക്തദാന ദിനാചരണവും രക്തദാനവും പത്തനംതിട്ട മുത്തൂറ്റ് ആശുപത്രിയില്‍ നടന്നു. കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ജില്ല പ്രസിഡന്റ് ജോണ്സൺ കല്ലിട്ടതില്‍ കോര്‍ എപ്പിപ്കോപ്പ അധ്യക്ഷത വഹിച്ച യോഗം കെ. യു. ജനീഷ് കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി അനീഷ് തോമസ്, രാജകുമാരി ഡയറക്ടര്‍ എസ്. ഷുഹൈബ്, മുത്തൂറ്റ് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ. ജിനു കുര്യന,് പതോളജി മെഡിക്കല്‍ ഓഫീസര്‍ ഡോ.എ. ഗോപിക, റവ. ഷാജി കെ. ജോര്‍ജ്, ഫാ. ബിജു മാത്യു, റവ.സജിന്‍ ബേബി, റവ. ജോണി ആന്‍ഡ്രൂസ്, ഫാ. ബെന്യാമിന് ശങ്കരത്തില്‍, റവ. സജു തോമസ്, ഫാ. അഖില്‍ വര്‍ഗീസ് തുടങ്ങി യവർ പ്രസംഗിച്ചു.
Tags : nattu vishesham Blood Donation celebration organized