മലങ്കര കത്തോലിക്കാ സഭ കോന്നി വൈദിക ജില്ല അജപാലന സമിതി സംഘടിപ്പിച്ച ബോണ്‍ നത്താലെ ക്രിസ്മസ് റാലി എലിയറക്കല്‍ സെന്റ് മേരീസ് സ്കൂളില്‍നിന്നു പുറപ്പെടുന്നു.
കോന്നി: എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഇടമാകുന്ന പുല്ക്കൂടുകള് ഹൃദയത്തില്‍ സംജാതമാകാന്‍ വിശ്വാസികള്‍ക്ക് കഴിയട്ടെയെന്ന് മൂവാറ്റുപുഴ രൂപതാധ്യക്ഷന്‍ ഡോ. യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ് മെത്രാപ്പോലീത്ത. മലങ്കര കത്തോലിക്കാ സഭ കോന്നി വൈദികജില്ല അജപാലന സമിതി സംഘടിപ്പിച്ച ബോണ്‍ നത്താലെ ക്രിസ്മസ് റാലിയിലും വിശ്വാസീസംഗമത്തിലും സമാപനസന്ദേശം നല്‍കുകയായിന്നു അദ്ദേഹം.
കോന്നി പോലീസ് ഇന്‍സ്പെക്ടര്‍ ബി. രാജഗോപാല്‍ റാലി ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാ വികാരി ഫാ. വര്‍ഗീസ് കൈതോണ്‍ അധ്യക്ഷത വഹിച്ചു. അജപാലന സമിതി സെക്രട്ടറി ഫിലിപ്പ് ജോര്‍ജ്, ഫാ.ജോര്‍ജ് വര്‍ഗീസ് പുതുപ്പറമ്പില്‍, ഫാ. ജീമോന്‍ കുന്നുംപുറത്ത്, ഫാ. ജോബ് പതാലില്‍, ഫാ. വര്‍ഗീസ് തയ്യില്‍ എന്നിവര്‍ നേതൃത്വം നല്കി.
പുതുതായി ചുമതലയേറ്റ സഭാംഗങ്ങളായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, കോന്നി പഞ്ചായത്ത് പ്രസിഡന്റ് റോജി ഏബ്രഹാം, ബ്ലോക്ക് പഞ്ചായത്തംഗം റോബിന് മോന്‍സി, അംഗങ്ങളായ, സ്കറിയ പനച്ചത്തറ, ലൂയിസ് സാമുവല്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
Tags : Local News Nattuvishesham Pathanamthitta Konni