x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫാ​ത്തി​മ​ മാ​താ കാമ്പസിന് ഹ​രി​ത​ഭം​ഗി ഒ​രു​ക്കി ബൊ​ട്ടാ​ണി​ക് ഗാ​ർ​ഡ​ൻ

ജോ​ൺ​സ​ൺ വേ​ങ്ങ​ത്ത​ടം
Published: June 19, 2026 06:27 AM IST | Updated: June 19, 2026 06:27 AM IST

ബോ​ട്ട​ണി​ വ​കു​പ്പി​ലെ അ​ധ്യാ​പ​ക​ർ ബൊ​ട്ടാ​ണി​ക് ഗാ​ർ​ഡ​നി​ൽ.

കൊ​ല്ലം: ഔ​ഷ​ധ​ച്ചെ​ടി​ക​ളി​ൽ​ നി​ന്നും ഉ​യ​രു​ന്ന സു​ഗ​ന്ധ​വും അ​ശോ​ക​വ​ന​ത്തി​ന്‍റെ പ​ച്ച​പ്പും ബൊട്ടാ​ണി​ക് ഗാ​ർ​ഡ​ന്‍റെ മാ​നോ​ഹ​രി​ത​യും ബ​ട്ട​ർ​ഫ്ലൈ തോ​ട്ട​ത്തി​ലെ ചി​ത്ര​ശ​ല​ഭ​ങ്ങ​ളും നി​റ​ഞ്ഞ പ്ര​കൃ​തി​യെ ഫാ​ത്തി​മ ​മാ​താ കാ​ന്പ​സി​ലൊ​രു​ക്കി ബോ​ട്ട​ണി​ വ​കു​പ്പ് . ഫാ​ത്തി​മ​ മാ​താ കോ​ള​ജ് കാ​മ്പ​സി​ലെ ശാ​ന്ത​വും മ​നോ​ഹ​ര​വു​മാ​യ ഈ ​പ്ര​കൃ​തി​ദൃ​ശ്യ​ത്തി​ല---േ​ക്കു ന​മ്മ​ളെ കൂ​ട്ടി​കൊ​ണ്ടു പോ​കു​ന്ന​തു ബോ​ട്ട​ണി വ​കു​പ്പി​ലെ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളു​മാ​ണ്. വി​വി​ധത​രം ചെ​ടി​ക​ളും മ​ര​ങ്ങ​ളും കൊ​ണ്ട് സ​മൃ​ദ്ധ​മാ​യ ഒ​രു അ​ന്ത​രീ​ക്ഷ​മാ​ണ് കാ​ന്പ​സി​ൽ ഇ​വ​ർ സൃ​ഷ്‌ടിച്ചി​രി​ക്കു​ന്ന​ത്.​ഈ സ്ഥ​ലം കാ​മ്പ​സി​ലെ പ​രി​സ്ഥി​തി സൗ​ഹൃ​ദ അ​ന്ത​രീ​ക്ഷ​ത്തി​ന് കൂ​ടു​ത​ൽ മാ​റ്റ് കൂ​ട്ടു​ന്നു.

ബോ​ട്ട​ണി വി​ഭാ​ഗ​ത്തി​നു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​സ്യ​ശാ​സ്ത്ര തോ​ട്ടം വൈ​വി​ധ്യ​മാ​ർ​ന്ന സ​സ്യ​ങ്ങ​ളു​ടെ​യും ഔ​ഷ​ധ​ച്ചെ​ടി​ക​ളു​ടെ​യും ഒ​രു വ​ലി​യ ശേ​ഖ​ര​മാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​നും ഗ​വേ​ഷ​ണ​ത്തി​നു​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ​തോ​ട്ട​മാ​യി ഇ​തി​നെ മാ​റ്റി​യെ​ടു​ത്തി​രി​ക്കു​ന്നു. ബൊട്ടാ​ണി​ക് ഗാ​ർ​ഡ​ൻ, ബ​ട്ട​ർ​ഫ്ളൈ ഗാ​ർ​ഡ​ൻ, ഹീ​ലിം​ഗ് ഗാ​ർ​ഡ​ൻ, വെ​ർ​ട്ടി​ക്ക​ൽ ഗാ​ർ​ഡ​ൻ, ഓ​ർ​ക്കി​ഡ് ക​ൺ​സ​ർ​വേ​ഷ​ൻ, അ​ശോ​ക​വ​നം, ഹെ​ർ​ബേ​റി​യം തു​ട​ങ്ങി​യ​വ​യി​ൽ കാ​ന്പ​സ് നി​റ​യു​ന്നു.

മെ​ഡി​സി​ൻ പ്ലാ​ന്‍റ് ബോ​ർ​ഡു​മാ​യി ചേ​ർ​ന്നു ബോ​ട്ട​ണി വ​കു​പ്പ് അ​ശോ​ക​വ​നം ഒ​രു​ക്കി അ​തി​ശ​യ​ക​ര​മാ​യ അ​റി​വും കാ​ഴ്ച​യു​മാ​ണ് കാ​ന്പ​സി​നു പ്ര​ദാ​നം ചെ​യ്യു​ന്ന​ത്. ആ​യി​ര​ത്തോ​ളം അ​ശോ​ക​മ​ര​ത്തി​ന്‍റെ ചെ​റു​മ​ര​ങ്ങ​ളാ​ണ് കാ​ന്പ​സി​നെ അ​ല​ങ്ക​രി​ച്ചി​രി​ക്കു​ന്ന​ത്. 150 ഓ​ളം തേ​ക്കു​ക​ളും 100 മ​ഹാ​ഗ​ണി​ക​ളും ഏ​ഴോ​ളം ഉ​റ​ക്കം​തൂ​ങ്ങി മ​ര​ങ്ങ​ളും കാ​ന്പ​സി​ൽ സ​ജീ​വ​മാ​ക്കി​യ​തി​നു​പി​ന്നി​ൽ മാ​നേ​ജ്മെ​ന്‍റ് ശ്ര​ദ്ധി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ ബൊട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡി​ലെ മ​ണി​മ​രു​തും വാ​ഗ​മ​ണി​ൽ​നി​ന്നും കൊ​ണ്ടു​വ​ന്ന രൂ​ദ്രാ​ക്ഷ​വും ഗാ​ർ​ഡെ​നി​യ എ​ന്ന​റി​യ​പ്പെ​ടു​ന്ന പാ​ൽ​ക്കാ​യ​വും പ​വി​ഴ​മു​ല്ല​യും കാ​ന്പ​സി​നു ഭം​ഗി​യും പ്രൗ​ഢി​യും വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്.

ബൊട്ടാണി​ക്ക​ൽ ഗാ​ർ​ഡ​നി​ലേ​ക്കു ക​ട​ന്നു വ​ന്നാ​ൽ നീ​ല​കൊ​ടു​വേ​ലി, പ​തി​മു​ഖം, ക​പ്പ് ആ​ൻ​ഡ് സോ​സ​ർ,ടോ​ർ​ച്ച് ജി​ഞ്ച​ർ, അ​ത്തി​മ​രം, ക​സ്തൂ​രി​മ​ഞ്ഞ​ൾ,ര​ക്ത​ച​ന്ദ​നം, സ​ർ​വ​സു​ഗ​ന്ധി, നാ​ഗ​പ​ത്തി, ക​ല്ലു​വാ​ഴ, ച​ന്ദ​നം, ഗു​ൽ​ഗു​ലു, മി​റ​ക്കി​ൾ ഫ്രൂ​ട്സ് തു​ട​ങ്ങി​യ​വ തോ​ട്ട​ത്തി​ന്‍റെ പ​കി​ട്ട് കൂ​ട്ടു​ന്നു.

ഇം​ഗ്ല​ണ്ടി​ലെ ക്യു ​ബൊട്ടാണി​ക് ഗാ​ർ​ഡ​നു​മാ​യി ചേ​ർ​ന്നു വം​ശ​നാ​ശം സം​ഭ​വി​ക്കു​ന്ന ഓ​ർ​ക്കി​ഡ് ചെ​ടി​ക​ളെ സം​ര​ക്ഷി​ക്കാ​ൻ​ഒ​രു​ക്കി​യ പ്രോ​ജ​ക്‌ട് കോ​ള​ജി​ന്‍റെ പ്രൗ​ഢി വ​ർ​ധി​പ്പി​ച്ചു. പ​ത്തോ​ളം വി​വി​ധ​യി​ന​ത്തി​ൽ​പ്പെ​ട്ട ഓ​ർ​ക്കി​ഡ് ചെ​ടി​ക​ൾ ഇ​ന്നും നാ​ശ​മ​ട​യാ​തെ ഈ ​ഗാ​ർ​ഡ​നി​ൽ സു​ഖ​മാ​യി ജീ​വി​ക്കു​ന്നു. നാ​ഗാ​ർ​ജുന അ​യു​ർ​വേ​ദ സ്ഥാ​പ​നം ഔ​ഷ​ധ സ​സ്യ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നും ഇ​വ​രെ സ​ഹാ​യി​ച്ചി​ട്ടു​ണ്ട്. പ​നി​കൂ​ർ​ക്ക, ശ​താ​വ​ലി, വി​ളാ​ർ​മ​രം, ഓ​രി​ല, ക​ഞ്ചോ​ലം, മെ​ന്തോ​ന്നി, നീ​ല​യ​മ​രി, അ​ല്പം (തോ​ട്ടി​യ സി​ലി​കോ​സാ) തു​ട​ങ്ങി​യ​വ തോ​ട്ട​ത്തെ സ​ന്പ​ന്ന​മാ​ക്കു​ന്നു.

കോ​ള​ജി​ന്‍റെ ഇ​ട​നാ​ഴി​ക​ളെ പ​ച്ച​പ്പ് നി​റ​യ്ക്കു​ന്ന സം​രം​ഭം ആ​രം​ഭി​ച്ച​തും ബോ​ട്ട​ണി ഡി​പ്പാ​ർ​ട്ട്മെ​ന്‍റാ​ണ്. കോ​ള​ജി​ൽ ബോ​ട്ട​ണി ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് സ്ഥി​തി​ചെ​യ്യു​ന്ന ഫ്ലോ​റി​ൽ പ​ച്ച​വി​രി​ച്ച ചെ​ടി​ക​ൾ ആ​രെ​യും ആ​ക​ർ​ഷി​ക്കും. ഇ​തു​കൂ​ടാ​തെ ഹീ​ലിം​ഗ് ഗാ​ർ​ഡ​ൻ ന​ൽ​കു​ന്ന ഒ​രു ശാ​ന്ത​ത​യും സു​ഖ​വും വേ​റെ ലെ​വ​ലാ​ണ്. ഇ​ട​നാ​ഴി​യി​ലൊ​രു​പൂ​ന്തോ​ട്ട​മാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്. ഇ​വി​ടെ​യി​രു​ന്നു വാ​യി​ക്കാ​നും സം​സാ​രി​ക്കാ​നും പ​ഠി​ക്കാ​നും സാ​ധി​ക്കും. ചെ​ടി​ക​ളെ ഉ​ണ​ക്കി സൂ​ക്ഷി​ക്കു​ന്ന ഹെ​ർ​ബേ​റി​യ​വും വി​ദ്യാ​ർ​ഥി​ക​ളെ അ​റി​വി​ന്‍റെ ആ​ഴ​ത്തി​ലേ​ക്കു ന​യി​ക്കു​ന്ന റി​സ​ർ​ച്ച് സെ​ന്‍റ​റും ബ​യോ​മെ​ർ​ക്കാ​റ്റ​സ് സ്റ്റു​ഡ​ന്‍റ് സ്റ്റാ​ർ​ട്ട് അ​പ്പും ബോ​ട്ട​ണി​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്.

കോ​ള​ജി​ന്‍റെ മു​ൻ മാ​നേ​ജ​ർ ഫാ. ഡോ. അ​ഭി​ലാ​ഷ് ഗ്രി​ഗ​റി, ഇ​പ്പോ​ഴ​ത്തെ മാ​നേ​ജ​ർ ഫാ.ജോ​സ​ഫ് ജോ​ൺ, പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ.ഡോ. ​മ​നോ​ഹ​ർ, ഡി. ​മു​ല്ല​ശേ​രി തു​ട​ങ്ങി​യ​വ​ർ ന​ൽ​കു​ന്ന പി​ന്തു​ണ ചെ​റു​ത​ല്ല. ബോ​ട്ട​ണി​വി​ഭാ​ഗം മേ​ധാ​വി ഡോ.ബി.സി​നി​ലാ​ൽ, ​ഡോ. പി.​ എ​ൻ. ഷൈ​ജു , ഡോ. ​കെ.​പി.ഡി​ന്‍റു , ഡോ.സി​സ്റ്റ​ർ എസ്. സോ​ഫി​യ, ഡോ. ​എം.​ജെ. ദീ​പ്തി​മോ​ൾ , ഡോ.​വി.സി​ജി, ​ഡോ.രേ​ഷ്മ ബെ​ൻ​സ​ൺ തു​ട​ങ്ങി​യ അ​ധ്യാ​പ​ക​രു​ടെ സേ​വ​ന​മാ​ണ് ഈ ​പ​ച്ച​പ്പി​ന്‍റെ പി​ന്നി​ലു​ള്ള​ത്.

 

Tags : Local News Nattuvishesham Kollam

Recent News

Corehub Up