പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ നിവേദനം കൈമാറുന്നു.
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് വഴി കടന്നുപോകുന്ന ദീർഘദൂര കെഎസ്ആർടിസി ബസ് സർവീസുകൾ അനുവദിക്കണമെന്നും മുടങ്ങിപ്പോയ സർവീസുകൾ പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് കൂരാച്ചുണ്ട് പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനപ്രകാരം പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ ഗതാഗത മന്ത്രിക്ക് നിവേദനം നൽകി. മാനന്തവാടി, കുറ്റ്യാടി-പേരാമ്പ്ര-കൂരാച്ചുണ്ട്-താമരശേരി റൂട്ടിൽ സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസുകൾ കോവിഡ് കാലത്തിനുശേഷം സർവീസ് നിർത്തിവച്ചിരുന്നു.
കൂരാച്ചുണ്ട് വഴി പിറവത്തേക്കുള്ള ബസും കഴിഞ്ഞ ഒരു വർഷമായി സർവീസ് നിർത്തിവച്ചിരിക്കുകയാണ്. ദീർഘദൂര ബസുകൾ സർവീസ് നിർത്തിവച്ചതോടെ കൂരാച്ചുണ്ടിൽ യാത്രാ ക്ലേശം വർധിച്ച സാഹചര്യത്തിലാണ് പഞ്ചായത്ത് ഭരണസമിതി നിവേദനം നൽകിയത്.