കാൻസർ ബോധവത്കരണ സെമിനാറിൽ ഡോ. ശുദ്ധോധനൻ ക്ലാസെടുക്കുന്നു.
കിഴക്കഞ്ചേരി: പീപ്പിൾസ് സർവീസ് സൊസൈറ്റി പാലക്കാടും ശോഭ അക്കാഡമിയും സംയുക്തമായി കാൻസർ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. മൂലംകോട് ശ്രീ കുറുംബ കല്യാണമണ്ഡപത്തിൽ നടന്ന പരിപാടി ശോഭ അക്കാഡമിയുടെ പ്രധാന അധ്യാപിക രഞ്ജിത രാജീവൻ ഉദ്ഘാടനം ചെയ്തു. കൃഷ്ണ സതീശൻ അധ്യക്ഷത വഹിച്ചു.
ആശാകിരണം പ്രോഗ്രാം കോ- ഓർഡിനേറ്റർ ജോയ് അറയ്ക്കൽ ആശംസകൾ അർപ്പിച്ചു. പി.കെ. ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആശുപത്രിയിലെ ഡോ. ശുദ്ധോധനൻ ബോധവത്കരണ സെമിനാറിന് നേതൃത്വം നൽകി. കാൻസർ രോഗം നേരത്തെ തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും ഡോക്ടർ വിശദീകരിച്ചു. വിദ്യാർഥികൾ, അധ്യാപകർ, മാതാപിതാക്കൾ എന്നിവർ ഉൾപ്പെടെ മുന്നൂറോളം പേർ പരിപാടിയിൽ പങ്കെടുത്തു. റീത്ത സ്വാഗതം പറഞ്ഞു.