x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ഞ്ചാ​വ് കേസ്: ഒളിവിലായിരുന്ന യു​വാ​വ് പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: September 25, 2026 12:07 AM IST | Updated: September 25, 2026 12:07 AM IST

ബി​ബി​ൻ

കോ​ട്ട​യം: മ​ണ​ർ​കാ​ട് വീ​ട്ടി​ൽ​നി​ന്ന് അ​ഞ്ച് ക​ഞ്ചാ​വ് ചെ​ടി​ക​ൾ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ഇ​ടു​ക്കി സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ഒ​ളി​ത്താ​വ​ള​ത്തി​ൽ​നി​ന്ന് എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. ഏ​ല​പ്പാ​റ കൊ​ച്ചു​ക​രു​ന്ത​രു​വി പാ​റ​യ്ക്ക​ൽ ബി​ബി​ൻ ജോ​ണി (32)നെ​യാ​ണ് ഇ​ടു​ക്കി​യി​ലെ ഒ​ളി​ത്താ​വ​ള​ത്തി​ൽ​നി​ന്നു പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ ജൂ​ലൈ​യി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഏ​ല​പ്പാ​റ സ്വ​ദേ​ശി ബി​ബി​ൻ വാ​ട​ക​യ്ക്കെ​ടു​ത്ത മ​ണ​ർ​കാ​ട്ടെ വീ​ട്ടി​ൽ​നി​ന്നു ക​ഞ്ചാ​വ് ചെ​ടി​ക​ൾ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ എ​ക്സൈ​സ് ഇ​ടു​ക്കി ജി​ല്ലാ പൊ​ലി​സ് മേ​ധാ​വി​യു​ടെ സ്ക്വാ​ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടെ നി​രീ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ ഇ​യാ​ൾ വീ​ട്ടി​ലെ​ത്തി​യ വി​വ​രം പൊ​ലിസ് സം​ഘം കോ​ട്ട​യ​ത്തെ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൈ​മാ​റി. വീ​ടി​നു സ​മീ​പ​ത്തെ ഫാ​മി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു പ്ര​തി. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up