ഇരിട്ടി കീഴൂർകുന്നിൽ ബസുമായി കൂട്ടിയിടിച്ച് തകർന്ന കാർ.
ഇരിട്ടി: ഇരിട്ടി–മട്ടന്നൂർ റോഡിൽ കീഴൂർകുന്നിൽ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നു പേർക്കു പരിക്കേറ്റു. ഇന്നലെ വൈകുന്നേരമാണ് അപകടം. മട്ടന്നൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ബസിന്റെ പിൻചക്രത്തിനു സമീപത്താണ് കാർ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം തകർന്നു. കാറിലുണ്ടായിരുന്ന പയ്യാവൂർ സ്വദേശികളായ മൂന്ന് പേർക്ക് നിസാര പരിക്കേറ്റു. ഇവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ട കാറിന്റെ പുറകുവശത്ത് മറ്റൊരു കാറും ഇടിച്ചിരുന്നു.
Tags : injured. NattuVishasham DistrictNews