കാർ നിയന്ത്രണംവിട്ട് തെങ്ങിൽ ഇടിച്ചു തലകീഴായി മറിഞ്ഞനിലയിൽ.
കഴക്കൂട്ടം : കാർ നിയന്ത്രണംവിട്ട് തെങ്ങിൽ ഇടിച്ചു തലകീഴായി മറിഞ്ഞു ഡ്രൈവർക്കു പരിക്കേറ്റു. മംഗലപുരം സ്വദേശി ഷാൻ (20) ആണ് പരിക്കേറ്റു ചികിത്സയിലുള്ളത്. ഇന്നലെ വൈകുന്നേരം 4.15നു മംഗലപുരം - പോത്തൻകോട് റോഡിൽ സിആർപിഎഫ് കാരമൂട് ജംക്ഷനു സമീപത്തായിരുന്നു അപകടം. നിയന്ത്രണം തെറ്റി റോഡിനു സമീപത്തെ പുരയിടത്തിന്റെ കമ്പിവേലി തകർത്തു പാഞ്ഞുകയറിയ കാർ തെങ്ങിൽ ഇടിച്ചു മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെങ്ങിന്റെ മുകൾ ഭാഗം ഒടിഞ്ഞുവീണു. അമിത വേഗമാണ് അപകടത്തിനു കാരണമെന്നും ഡ്രൈവർക്കു നിസാര പരിക്കാണുള്ളതെന്നും പൊലീസ് പറഞ്ഞു.
Tags : Accident NattuVishasham DistrictNews