എടത്വ: ക്രൈസ്തവ സമൂഹത്തിന്റെ സാമ്പത്തിക-സാമൂഹിക പിന്നാക്കാവസ്ഥ പഠിക്കുന്നതിനും പരിഹാരം നിര്‍ദേശിക്കുന്നതും ലക്ഷ്യമാക്കി നിയോഗിക്കപ്പെട്ട ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന് റിപ്പോര്‍ട്ടിലെ ശിപാര്ശകളിൻമേല് സുതാര്യവും അനുഭാവപൂര്‍ണവുമായ സമീപനം സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് എടത്വ ഫൊറോന നേതൃയോഗം ആവശ്യപ്പെട്ടു.
റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്ന കാര്യത്തില്‍ ക്രൈസ്തവ സമൂഹത്തിനുള്ള ആശങ്കകള്‍ ദൂരീകരിക്കാന്‍ ഉതകുംവിധം ആ സമൂഹത്തിന്റെ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു മേല്‍നോട്ടസമിതി രൂപീകരിക്കാന്‍ ഭരണകര്‍ത്താക്കള്‍ തയാറാകണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കത്തോലിക്ക കോണ്‍ഗ്രസ് എടത്വ ഫൊറോനാ ഡയറക്ടര്‍ ഫാ. ജോസഫ് ചൂളപ്പറമ്പില്‍ യോഗം ഉദ്ഘാടനം ചെയ്തു. ഫൊറോന പ്രസിഡന്റ് തോമസ് ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു.
മാര്ട്ടിന് കളങ്ങര, മീനു സോബി വാളംപറമ്പില്‍, ജയിംസ് ജോസഫ് വല്യതറ, വര്‍ഗീസ് ദേവസ്യ വേലിക്കളം, വി.ജെ. കുര്യന് വെട്ടുകുഴി, ടി.എ. ലോനപ്പന് മുണ്ടക്കല്‍, ബാബു പടിഞ്ഞാറേക്കര, ബെന്നിച്ചന് വലിയകളം, ജിന്‍സി വര്‍ഗീസ് പള്ളിച്ചിറ എന്നിവര്‍ പ്രസംഗിച്ചു.
Tags : Catholic Congress Nattuvishesham District News