പ്രതീകാത്മക ചിത്രം
പെരിന്തൽമണ്ണ: സഹോദയ സ്കൂൾ കോംപ്ലക്സ് മലപ്പുറം റീജിയൻ സംഘടിപ്പിച്ച സിബിഎസ്ഇ ജില്ലാ കലോത്സവ സ്റ്റേജിതര മത്സരങ്ങളായ സർഗോത്സവവും ഐടി മേളയും വളാഞ്ചേരി ഡോ. എൻ.കെ. മുഹമ്മദ് മെമ്മോറിയൽ എംഇഎസ് സെൻട്രൽ സ്കൂളിൽ സമാപിച്ചു. സഹോദയ അംഗങ്ങളായ ജില്ലയിലെ 62 സ്കൂളുകളിൽ നിന്നായി 2500 ൽപരം വിദ്യാർഥികൾ വിവിധ ഇനങ്ങളിൽ മാറ്റുരച്ചു.
67 ഇനങ്ങളുടെ ഫലം വന്നപ്പോൾ കോട്ടക്കൽ സേക്രഡ് ഹാർട്ട് സ്കൂൾ ഒന്നാമതും കുറ്റിപ്പുറം എംഇഎസ് കാന്പസ് സ്കൂൾ രണ്ടും തിരൂർ ബെഞ്ച്മാർക് ഇന്റർനാഷണൽ സ്കൂൾ മൂന്നാം സ്ഥാനത്താണ്.
കാറ്റഗറിതല വിജയികൾ. കാറ്റഗറി- ഒന്ന്. 1. ഗുഡ്വിൽ ഇംഗ്ലീഷ് സ്കൂൾ പൂക്കോട്ടുംപാടം 62. 2.ജെംസ് പബ്ലിക് സ്കൂൾ കൂരിയാട്. 2.പീസ് പബ്ലിക് സ്കൂൾ കോട്ടക്കൽ. 3. സേക്രഡ് ഹാർട്ട് കോട്ടക്കൽ 51. കാറ്റഗറി-രണ്ട്. 1. എംഇഎസ് കുറ്റിപ്പുറം 97, 2. സേക്രഡ് ഹാർട്ട് 83. 3.ജെംസ് പബ്ലിക് സ്കൂൾ കൂരിയാട് 81.കാറ്റഗറി- മൂന്ന്. 1.എംഇഎസ് കാന്പസ് സ്കൂൾ കുറ്റിപ്പുറം 131. 2. സേക്രഡ് ഹാർട്ട് കോട്ടക്കൽ 123. 3. പീസ് കോട്ടക്കൽ121.കാറ്റഗറി-നാല് 1. സേക്രഡ് ഹാർട്ട് കോട്ടക്കൽ 161, 2. എംഇഎസ് വളാഞ്ചേരി 159, 3. എയർപോർട്ട് സ്കൂൾ കരിപ്പൂർ 153.
സ്റ്റേജിതര ഇനങ്ങളുടെ ഫലങ്ങൾ 14, 15 തിയതികളിൽ പുഴക്കാട്ടിരി പിഇഎസ് ഗ്ലോബൽ സ്കൂളിൽ നടക്കുന്ന സ്റ്റേജിന മത്സരങ്ങളിൽ കൂട്ടി 15 ന് കലോത്സവ സമാപന വേദിയിൽ ഓവറോൾ സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന്സഹോദയ മലപ്പുറം മേഖല പ്രസിഡന്റ് എം. അബ്ദുൾനാസർ, സ്കൂൾ ചെയർമാൻ മൻസൂർ അലി ഗുരുക്കൾ, സെക്രട്ടറി പി.പി. മൊയ്തീൻ, പ്രിൻസിപ്പൽ ജോബിൻ സെബാസ്റ്റ്യൻ, സഹോദയ ഭാരവാഹികളായ പി. ഹരിദാസ്, കെ. ഗോപകുമാർ, പി. നിസാർഖാൻ, ഹഫ്സ കാരാടൻ, പി. ധന്യ, ജോസ് ലിൻ ഏലിയാസ്, കെ. പ്രദീപ്, എസ്. സ്മിത എന്നിവർ അറിയിച്ചു.
മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിക്കുന്നവർക്ക് നവംബറിൽ തൃശൂർ മാള ഹോളി ഗ്രയ്സ് അക്കാഡമിയിൽ നടക്കുന്ന സംസ്ഥാന സിബിഎസ്ഇ കലോൽസവത്തിൽ പങ്കെടുക്കാം.
Tags : Arts Festival NattuVishasham DistrictNews