x
ad
Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സൈ​നി​ക​രു​ടെ ആ​ത്മ​വീ​ര്യം ത​ക​ർ​ക്കാ​ൻ കേ​ന്ദ്ര നീ​ക്കം: മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല

വെബ് ഡെസ്ക്
Published: September 29, 2026 12:27 AM IST | Updated: September 29, 2026 12:27 AM IST

എ​ക്സ്. സ​ർ​വീ​സ് കോ​ൺ​ഗ്ര​സ് സം​ഘ​ടി​പ്പി​ച്ച ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ ഐ​ക്യ​ദാ​ർ​ഢ്യ സ​മ്മേ​ള​നം ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ഹ​രി​പ്പാ​ട്: സൈ​നി​ക​രു​ടെ​യും വി​മു​ക്ത​ഭ​ട​ന്മാ​രു​ടെ​യും ആ​ത്മ​വീ​ര്യം ത​ക​ർ​ക്കു​ന്ന സ​മീ​പ​ന​മാ​ണ് കേ​ന്ദ്രസ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് ആ​ഭ്യ​ന്ത​രമ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഈ ​ന​യം തി​ക​ച്ചും പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും കേ​ന്ദ്ര​ത്തി​ൽ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ നി​ല​വി​ലെ ന​യം പു​നഃ​പ​രി​ശോ​ധി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.​കേ​ര​ള പ്ര​ദേ​ശ് എ​ക്സ് സ​ർ​വീ​സ് കോ​ൺ​ഗ്ര​സ് ഹ​രി​പ്പാ​ട് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ ഐ​ക്യ​ദാ​ർ​ഢ്യ സ​മ്മേ​ള​ന​വും വി​ര​മി​ച്ച സൈ​നി​ക​രെ ആ​ദ​രി​ക്ക​ലും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ച​ട​ങ്ങി​ൽ പ്ര​ത്യേ​ക ക്യാ​പ്പി​ന്‍റെ പ്ര​കാ​ശ​ന​വും കു​ട്ടി​ക​ളു​ടെ ക​ലാ​വി​രു​ന്നും ഓ​ണാ​ഘോ​ഷ​വും ന​ട​ന്നു.

സം​സ്ഥാ​ന ക​ൺ​വീ​ന​ർ അ​നി​ൽ ചി​ങ്ങോ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ റി​ട്ട.​ ല​ഫ്.​ കേ​ണ​ൽ ഭു​വ​ന​ച​ന്ദ്ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. നേ​താ​ക്ക​ളാ​യ മേ​ജ​ർ ഡേ​വി​ഡ്, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജേ​ക്ക​ബ് ത​മ്പാ​ൻ, സം​സ്ഥാ​ന ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷാ​ജി പ്ലാ​ന്തോ​ട്ടം, ബ്ലോ​ക്ക് പ്ര​സി​ഡന്‍റ് കെ.​കെ. സു​രേ​ന്ദ്ര​നാ​ഥ് എ​ന്നി​വ​രും ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ളും ബൂ​ത്ത്, വാ​ർ​ഡ് പ്ര​സി​ഡ​ന്‍റുമാ​രും പ​ങ്കെ​ടു​ത്തു.

Tags : NattuVishesham DistrictNews

Recent News

Corehub Up