x
ad
Fri, 25 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പേ​ടി​സ്വ​പ്‌​ന​മാ​യി ച​ക്ക​ക്കൊ​മ്പ​ന്‍;നാ​ടു ക​ട​ത്താ​ന്‍ വ​നം​വ​കു​പ്പ്

വെബ് ഡെസ്ക്
Published: September 24, 2026 10:54 PM IST | Updated: September 24, 2026 10:54 PM IST

ചക്കക്കൊന്പൻ

തൊ​ടു​പു​ഴ: അ​രി​ക്കൊ​മ്പ​നു പി​ന്നാ​ലെ ചി​ന്ന​ക്ക​നാ​ലി​ല്‍ ഭീ​തി​യു​യ​ര്‍​ത്തി വി​ല​സു​ന്ന ച​ക്ക​ക്കൊ​മ്പ​നെ​യും പി​ടികൂ​ടി നാ​ടു ക​ട​ത്താ​ന്‍ വ​നം​വ​കു​പ്പ്. കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ല്‍ യു​വാ​വ് മ​രി​ച്ച​തി​നു പി​ന്നാ​ലെ ജ​ന​ങ്ങ​ള്‍ പ്ര​തി​ഷേ​ധ​മു​യ​ര്‍​ത്തി​യ​തോ​ടെ​യാ​ണ് ചി​ന്ന​ക്ക​നാ​ലി​ല്‍ സ്ഥി​രം പ്ര​ശ്‌​ന​ക്കാ​ര​നാ​യ ച​ക്ക​ക്കൊ​മ്പ​നെ പി​ടി​കൂ​ടി ഇ​വി​ടെനി​ന്നു മാ​റ്റു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ച​ത്. ച​ക്ക​ക്കൊ​മ്പ​നൊ​പ്പം സ​ദാ സ​മ​യ​വും കാ​ണു​ന്ന ര​ണ്ടു പി​ടി​യാ​ന​ക​ളെ​യും പി​ടികൂ​ടി നാ​ടുക​ട​ത്തും. ഇ​തി​നാ​യി ര​ണ്ടു മാ​സ​ത്തോ​ളം നീ​ളു​ന്ന ദൗ​ത്യ​ത്തി​നു രൂ​പം ന​ല്‍​കു​മെ​ന്ന് വ​നം വ​കു​പ്പ് അ​സി.​ ഫീ​ല്‍​ഡ് ഓ​ഫിസ​ര്‍ ആ​ര്‍.​ ല​ക്ഷ്മി അ​റി​യി​ച്ചു.

ചി​ന്ന​ക്ക​നാ​ല്‍ മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ളു​ടെ പേ​ടിസ്വ​പ്‌​ന​മാ​ണ് ച​ക്ക​ക്കൊ​മ്പ​ന്‍ എ​ന്ന കാ​ട്ടാ​ന. സ്ഥി​ര​മാ​യി ച​ക്ക തി​ന്നു​ന്ന​തുകൊ​ണ്ടാ​ണ് ച​ക്ക​ക്കൊ​മ്പ​ന്‍ എ​ന്ന പേ​രി​ല​റി​യ​പ്പെ​ടാ​ന്‍ തു​ട​ങ്ങി​യ​ത്. നേ​ര​ത്തേ പ്ര​ദേ​ശ​ത്തെ വി​റ​പ്പി​ച്ചി​രു​ന്ന കാ​ട്ടാ​ന​യാ​യ അ​രി​ക്കൊ​മ്പ​നെ ശ്ര​മ​ക​ര​മാ​യ ദൗ​ത്യ​ത്തി​നൊ​ടു​വി​ല്‍ പി​ടി​കൂ​ടി കോ​ള​ര്‍ ഐ​ഡി ഘ​ടി​പ്പി​ച്ച് കാ​ട്ടി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. തേ​ക്ക​ടി ഉ​ള്‍​വ​ന​ത്തി​ല്‍ വി​ട്ട അ​രി​ക്കൊ​മ്പ​ന്‍ പി​ന്നീ​ട് ക​മ്പം ടൗ​ണി​ലെ​ത്തി ഭീ​തി പ​ര​ത്തി. ഇ​തോ​ടെ ത​മി​ഴ്‌​നാ​ട് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ ആ​ന​യെ പി​ടി​കൂ​ടി ഉ​ള്‍​ക്കാ​ട്ടി​ല​യ​ച്ചു. അ​രി​ക്കൊ​മ്പ​നെ പി​ടി​കൂ​ടി മാ​റ്റി​യശേ​ഷ​മാ​ണ് ച​ക്ക​ക്കൊ​മ്പ​ന്‍ ചി​ന്ന​ക്ക​നാ​ല്‍ മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ളു​ടെ സ്ഥി​രം പേ​ടി സ്വ​പ്‌​ന​മാ​യി മാ​റി​യ​ത്. അ​രി​ക്കൊ​മ്പ​ന്‍റെ സ​ന്ത​ത​സ​ഹ​ചാ​രി​യാ​യി​രു​ന്നു ച​ക്ക​ക്കൊ​മ്പ​ന്‍. അ​രി​ക്കൊ​മ്പ​നെ മ​യ​ക്കു​വെ​ടിവ​ച്ച് പി​ടികൂ​ടു​മ്പോ​ള്‍ ച​ക്ക​ക്കൊ​മ്പ​നും ആ​ന​യി​റ​ങ്ക​ല്‍ മേ​ഖ​ല​യി​ലു​ണ്ടാ​യി​രു​ന്നു.

ഒ​ട്ടേ​റെ പേ​ര്‍ ച​ക്ക​ക്കൊ​മ്പ​ന്‍റെ ആ​ക്ര​മ​ണ​ത്തി​ല്‍ ഇ​തി​നോ​ട​കം കൊ​ല്ല​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​തി​നു പു​റ​മേ വീ​ടു​ക​ള്‍, വാ​ഹ​ന​ങ്ങ​ള്‍ എ​ന്നി​വ​യും കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യി. പ​തി​വാ​യി റേ​ഷ​ന്‍ ക​ട ആ​ക്ര​മി​ക്കു​ന്ന ച​ക്ക​ക്കൊ​മ്പ​ന്‍ അ​രി​യെ​ടു​ത്ത് ക​ഴി​ക്കു​ന്ന​തും പ​തി​വാ​ണ്. ചി​ന്ന​ക്ക​നാ​ല്‍ ചെ​മ്പ​ക​ത്തൊ​ഴു കു​ടി​യി​ലെ റേ​ഷ​ന്‍ ക​ട​യ്ക്കു നേ​രേ പ​ലത​വ​ണ ആ​ക്ര​മ​ണം ന​ട​ത്തി. ഒ​രി​ക്ക​ല്‍ റേ​ഷ​ന്‍ക​ട ആ​ക്ര​മ​ണ​ത്തി​നി​ടെ ഇ​തി​നു​ള്ളി​ല്‍ ഉ​റ​ങ്ങി​ക്കി​ട​ന്നി​രു​ന്ന വ​നം​വ​കു​പ്പ് വാ​ച്ച​ര്‍ ത​ല​നാ​രി​ഴ​യ്ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. വ്യാ​പ​ക നാ​ശ​മാ​ണ് ഇ​തി​നോ​ട​കം ചി​ന്ന​ക്ക​നാ​ല്‍ മേ​ഖ​ല​യി​ല്‍ വ​രു​ത്തി​യി​രി​ക്കു​ന്ന​ത്.

കാ​ട്ടാ​ന ആ​ക്ര​മ​ണം ഉ​ണ്ടാ​കു​മ്പോ​ള്‍ ആ​ര്‍​ആ​ര്‍​ടി സം​ഘ​മെ​ത്തി ആ​ന​യെ തു​ര​ത്തു​മെ​ങ്കി​ലും വീ​ണ്ടും കാ​ടി​റ​ങ്ങി​യാ​ണ് ച​ക്ക​ക്കൊ​മ്പ​ന്‍ വ​ലി​യ നാ​ശം വി​ത​യ്ക്കു​ന്ന​ത്. പ്ര​ദേ​ശ​ത്ത് പ​തി​വാ​യെ​ത്തി ഭീ​തിവി​ത​യ്ക്കുന്ന ച​ക്ക​ക്കൊ​മ്പ​നെ പി​ടി​കൂ​ടി ഇ​വി​ടെനി​ന്നു മാ​റ്റാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ കാ​ല​ങ്ങ​ളാ​യി ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. അ​രി​ക്കൊ​മ്പ​നെ നാ​ടുക​ട​ത്തി​യ​തോ​ടെ ഒ​രു പ​രി​ധിവ​രെ ഇ​വി​ടത്തെ ഭീ​ഷ​ണി അ​ക​ന്നി​രു​ന്നു. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ ച​ക്ക​ക്കൊ​മ്പ​നാ​ണ് അ​തി​നെ​ക്കാ​ള്‍ വ​ലി​യ ത​ല​വേ​ദ​ന​യാ​കു​ന്ന​ത്.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up