x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചാ​ല​ക്കു​ടി​പ്പാ​ലം: അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ അ​തി​വേ​ഗം; ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് ആ​ശ്വാ​സം


Published: May 13, 2026 01:03 AM IST | Updated: May 13, 2026 01:03 AM IST

അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന ചാ​ല​ക്കു​ടി പാ​ല​ത്തി​ലെ ഗതാഗത ക്രമീകരണം - ടോ​ജോ പി. ​ആ​ന്‍റ​ണി

ചാ​ല​ക്കു​ടി: ദേ​ശീ​യ​പാ​ത​യി​ൽ ചാ​ല​ക്കു​ടി​പ്പു​ഴ​യ്ക്കു കു​റു​കെ തൃ​ശൂ​ർ ദി​ശ​യി​ലേ​ക്കു​ള്ള പ​ഴ​യ പാ​ല​ത്തി​ന്‍റെ ബെ​യ​റിം​ഗു​ക​ൾ മാ​റ്റു​ന്ന ജോ​ലി​ക​ൾ ധൃ​ത​ഗ​തി​യി​ൽ പു​രോ​ഗ​മി​ക്കു​ന്നു. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് പാ​ലം അ​ട​ച്ച​ത്. 20 ദി​വ​സ​ത്തേ​ക്കാ​ണ് പാ​ലം അ​ട​ച്ച​തെ​ങ്കി​ലും, ഉ​ദ്ദേ​ശി​ച്ച രീ​തി​യി​ൽ ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​യാ​ൽ നി​ശ്ചി​ത​ദി​വ​സ​ത്തി​നു​മു​ന്പ് പാ​ലം തു​റ​ന്നു​കൊ​ടു​ക്കാ​ൻ ക​ഴി​ഞ്ഞേ​ക്കും.

അ​റ്റ​കു​റ്റ​പ്പ​ണി ആ​രം​ഭി​ച്ച​തു​മു​ത​ൽ ദേ​ശീ​യ​പാ​ത​യി​ൽ വ​ൻ ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ, ര​ണ്ടു ദി​വ​സ​മാ​യി ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് അ​യ​വു​വ​ന്നി​ട്ടു​ണ്ട്. പോ​ലീ​സ് മു​ഴു​വ​ൻ​സ​മ​യ​വും ഗ​താ​ഗ​ത​നി​യ​ന്ത്ര​ണ​ത്തി​നാ​യി രം​ഗ​ത്തു​ണ്ട്.

അ​റ്റ​കു​റ്റ​പ്പ​ണി ആ​രം​ഭി​ച്ച് നാ​ലു​ദി​വ​സം പി​ന്നി​ടു​മ്പോ​ൾ 15 ബെ​യ​റിം​ഗു​ക​ൾ മാ​റ്റി​ക്ക​ഴി​ഞ്ഞു. ഏ​ഴു സ്പാ​നു​ക​ളി​ലാ​യി 42 ബെ​യ​റിം​ഗു​ക​ളാ​ണ് ഉ​ള്ള​ത്. പാ​ല​ത്തി​ന്‍റെ മു​ക​ളി​ൽ സ്പാ​നു​ക​ൾ​ക്കി​ട​യി​ലു​ള്ള ഭാ​ഗ​ത്തെ ടാ​റിം​ഗ് പൊ​ളി​ച്ചു​നീ​ക്കി എ​ക്സ്പാ​ൻ​ഷ​ൻ ജോ​യി​ന്‍റ് ഇ​ള​ക്കി​മാ​റ്റി​യ​ശേ​ഷ​മാ​ണ് ബെ​യ​റിം​ഗ് മാ​റു​ന്ന​ത്.

ഇ​ന്ന​ലെ അ​ടു​ത്ത സ്പാ​നു​ക​ളി​ലെ ബെ​യ​റിം​ഗു​ക​ൾ മാ​റ്റു​ന്ന പ​ണി​ക​ൾ ചെ​യ്യു​ന്ന​തി​നാ​യി സൗ​ക​ര്യ​മൊ​രു​ക്കു​ന്ന ജോ​ലി​ക​ളാ​ണ് ന​ട​ന്ന​ത്. ഇ​ന്നു ബെ​യ​റിം​ഗു​ക​ൾ മാ​റ്റു​ന്ന ജോ​ലി വീ​ണ്ടും തു​ട​ങ്ങും.

Tags : Chalakudy Bridge nattuvishesham local news

Recent News

Corehub Up