ഇന്നലെ ചാലക്കുടി പാലത്തിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്ക്.
ചാലക്കുടി: ദേശീയപാതയിൽ ചാലക്കുടി പുഴയ്ക്കുകുറുകെ തൃശൂർ ഭാഗത്തേക്കുള്ള പഴയപാലത്തിന്റെ ബെയറിംഗുകൾ മാറ്റുന്ന ജോലി തുടരുന്നു. ഇന്നലെയും പാലത്തിന്റെ ബെയറിംഗുകൾ മാറ്റിസ്ഥാപിച്ചു.
എറണാകുളം ദിശയിലേക്കുള്ള പുതിയ പാലത്തിലൂടെ രണ്ടുവരിയായിട്ടാണ് ഗതാഗതം. പല സമയങ്ങളിലും ദേശീയപാതയുടെ ഇരുഭാഗത്തും ഗതാഗതം സ്തംഭിക്കുന്നുണ്ട്. വാഹനത്തിരക്ക് കൂടുമ്പോൾ പണിനടക്കുന്ന പാലത്തിലൂടെ ഇരുചക്രവാഹനങ്ങളും ചെറിയ വാഹനങ്ങളും കടത്തിവിടും.
പാലത്തിന്റെ ഇരുഭാഗത്തും പോലീസ് മുഴുവൻസമയത്തും ഗതാഗതം നിയന്ത്രിക്കുന്നുണ്ട്.
28 നു പാലംപണി പൂർത്തിയാക്കി ഗതാഗതത്തിനു തുറന്നുകൊടുക്കനാണ് ഉദ്ദേശിക്കുന്നത്.