x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത അ​ല്‍​ഫോ​ന്‍​സാ തീ​ര്‍​ഥാ​ട​നം നാ​ളെ

വെബ് ഡെസ്ക്
Published: July 30, 2026 10:51 PM IST | Updated: July 30, 2026 10:51 PM IST

ച​ങ്ങ​നാ​ശേ​രി: അ​തി​രൂ​പ​ത ചെ​റു​പു​ഷ്പം മി​ഷ​ന്‍​ലീ​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള 38-ാമ​ത് അ​ല്‍​ഫോ​ന്‍​സാ തീ​ര്‍​ഥാ​ട​നം നാ​ളെ ന​ട​ക്കും. അ​തി​രൂ​പ​ത​യി​ലെ വി​വി​ധ ഫൊ​റോ​ന​ക​ളി​ല്‍​നി​ന്നു​ള്ള കു​ഞ്ഞു​മി​ഷ​ണ​റി​മാ​ര​ട​ക്കം പ​തി​നാ​യി​ര​ക്ക​ണ​ക്കി​നു വി​ശ്വാ​സി​ക​ൾ കാ​ല്‍​ന​ട​യാ​യി കു​ട​മാ​ളൂ​ര്‍ മേ​ജ​ര്‍ ആ​ര്‍​ക്കി എ​പ്പി​സ്‌​കോ​പ്പ​ല്‍ തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​ത്തി​ലും വി​ശു​ദ്ധ അ​ല്‍​ഫോ​ന്‍​സാ​മ്മ​യു​ടെ ജ​ന്മ​ഗൃ​ഹ​ത്തി​ലും എ​ത്തി മ​ധ്യ​സ്ഥ പ്രാ​ര്‍​ഥ​ന അ​ര്‍​പ്പി​ക്കും.

നാ​ളെ രാ​വി​ലെ 5.45ന് ​ച​ങ്ങ​നാ​ശേ​രി, തു​രു​ത്തി മേ​ഖ​ല​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ധാ​ന തീ​ര്‍​ഥാ​ട​നം പാ​റേ​ല്‍ മ​രി​യ​ന്‍ തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​ത്തി​ല്‍​നി​ന്ന് ആ​രം​ഭി​ക്കും. കു​റു​മ്പ​നാ​ടം മേ​ഖ​ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള തീ​ര്‍​ഥാ​ട​നം രാ​വി​ലെ 10.30ന് ​കോ​ട്ട​യം സി​എം​എ​സ് ഹൈ​സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ൽ നി​ന്നാ​രം​ഭി​ക്കും.
കു​ട​മാ​ളൂ​ര്‍ മേ​ഖ​ല​യി​ലെ തീ​ര്‍​ഥാ​ട​ക​ര്‍ പ​ന​മ്പാ​ലം സെ​ന്‍റ് മൈ​ക്കി​ള്‍​സ് ചാ​പ്പ​ല്‍ ജം​ഗ്ഷ​നി​ല്‍ ഒ​ത്തു​ചേ​ര്‍​ന്ന് ജ​ന്മ​ഗൃ​ഹ​ത്തി​ലേ​ക്ക് തീ​ര്‍​ഥാ​ട​നം ന​ട​ത്തും.
അ​തി​ര​മ്പു​ഴ മേ​ഖ​ലാ തീ​ര്‍​ഥാ​ട​നം ആ​ര്‍​പ്പൂ​ക്ക​ര അ​മ്പ​ല​ക്ക​വ​ല​യി​ല്‍ ഒ​ത്തു​ചേ​ര്‍​ന്ന് ജ​ന്മ​ഗൃ​ഹ​ത്തി​ലേ​ക്ക് പോ​കും.

കോ​ട്ട​യം, നെ​ടും​കു​ന്നം, മ​ണി​മ​ല, തൃ​ക്കൊ​ടി​ത്താ​നം, ചെ​ങ്ങ​ന്നൂ​ര്‍ മേ​ഖ​ലാ തീ​ര്‍​ഥാ​ട​ന​ങ്ങ​ള്‍ 8.45ന് ​കോ​ട്ട​യം സി​എം​എ​സ് ഹൈ​സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍​നി​ന്നു പു​റ​പ്പെ​ടും. അ​മ്പൂ​രി, തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം-​ആ​യൂ​ര്‍ മേ​ഖ​ല​ക​ളി​ല്‍​നി​ന്നു​ള്ള തെ​ക്ക​ന്‍​മേ​ഖ​ല തീ​ർ​ഥാ​ട​ക​ര്‍ മ​റ്റു മേ​ഖ​ല​ക​ളു​ടെ തീ​ര്‍​ഥാ​ട​ന​ങ്ങ​ളോ​ടാ​പ്പം ചേ​ര്‍​ന്ന് ജ​ന്മ​ഗൃ​ഹ​ത്തി​ലെ​ത്തി​ച്ചേ​രും.
കു​ട​മാ​ളൂ​ര്‍ പ​ള്ളി​യി​ല്‍ ഒ​ന്നി​ന് രാ​വി​ലെ 5.15നും 10.30​നും 12നും 3.15​നും അ​ല്‍​ഫോ​ന്‍​സാ ഭ​വ​നി​ല്‍ രാ​വി​ലെ 7.15നും 9.45​നും 12നും ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നും മൂ​ന്നി​നും മാ​ന്നാ​നം ആ​ശ്ര​മ ദേ​വാ​ല​യ​ത്തി​ല്‍ രാ​വി​ലെ 10.15നും ​വി​ശു​ദ്ധ കു​ര്‍​ബാ​ന ഉ​ണ്ടാ​യി​രി​ക്കും.

അ​ല്‍​ഫോ​ന്‍​സാ ഭ​വ​നി​ല്‍ ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍, ആ​ര്‍​ച്ച്ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം എ​ന്നി​വ​ര്‍ സ​ന്ദേ​ശ​ങ്ങ​ള്‍ ന​ല്‍​കും.

Tags : Nattuvishesham Districtnews Alphonsa Pilgrimage

Recent News

Corehub Up