പ്രതീകാത്മക ചിത്രം
ചങ്ങനാശേരി: ചങ്ങനാശേരി പോസ്റ്റല്‍ ഡിവിഷന് മറ്റ് അഞ്ച് ഡിവിഷനുകളില്‍ ലയിപ്പിച്ച് ഇല്ലാതാക്കാനുള്ള ഡിപ്പാര്‍ട്ട്മെന്റിന്റെ നയത്തിനെതിരേ ചങ്ങനാശേരിയിലെ തപാല്‍ തൊഴിലാളികളുടെ ശക്തമായ പ്രതിഷേധം. തപാല്‍ തൊഴിലാളികളുടെ ഏറ്റവും വലിയ അഖിലേന്ത്യാ സംഘടനയായ ഫെഡറേഷന് ഓഫ് നാഷണല്‍ പോസ്റ്റല്‍ ഓര്‍ഗനൈസേഷന്റെ നേതൃത്വത്തിൽ പ്രതിഷേധവാരം തുടങ്ങി. ജീവനക്കാര്‍ കരിദിന ബാഡ്ജ് ധരിച്ച് പ്രതിഷേധവാരം ആചരിക്കും.
ചങ്ങനാശേരി ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നില്‍ നടന്ന പ്രതിഷേധ മാര്‍ച്ചിലും ധര്‍ണയിലും തപാല്‍ തൊഴിലാളി യൂണിയന് പ്രതിനിധികളും പ്രമുഖ ട്രേഡ് യൂണിയന് നേതാക്കളും പൊതുപ്രവര്‍ത്തകരും അണിനിരന്നു. എഫ്എന്പിഒപി4 സംസ്ഥാന സെക്രട്ടറി കെ. മഹേഷ് മുഖ്യപ്രഭാഷണം നടത്തി. ഡിവിഷണല്‍ കണ്‍വീനര്‍ ടി.വി. ജോണ്‍ അധ്യക്ഷനായിരുന്നു. വിനു ജോബ് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. കെപിസിസി എക്സിക്യൂട്ടീവ് മെംബർ ഡോ. അജീസ് ബെന്‍ മാത്യൂസ്, എന്‍ജിഒ അസോസിയേഷന് നേതാക്കളായ സതീഷ് ജോര്‍ജ്, അഷറഫ് പറപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews