x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​ല്ലാം​കോ​ട് -പ​ട്ടാ​ളം​മു​ക്ക് -വാ​ളി​ക്കോ​ട് റോ​ഡ് ത​ക​ർ​ന്ന​നി​ല​യി​ൽ


Published: June 19, 2026 06:35 AM IST | Updated: June 19, 2026 06:35 AM IST

ചെ​ല്ലാം​കോ​ട് പ​ട്ടാ​ളം​മു​ക്ക് വാ​ളി​ക്കോ​ട് റോ​ഡ് ത​ക​ർ​ന്ന നിലയിൽ.

നെ​ടു​മ​ങ്ങാ​ട്: ചെ​ല്ലാം​കോ​ട് പ​ട്ടാ​ളം​മു​ക്ക് വാ​ളി​ക്കോ​ട് റോ​ഡ് ത​ക​ർ​ന്നു.​ റോ​ഡി​ൽ ടാ​ർ ഇ​ളകി കു​ഴി​ക​ൾ രൂപപ്പെട്ട നിലയിലാണ്. വാ​ളി​ക്കോ​ട് നി​ന്ന് പ​ട്ടാ​ളം മൂ​ക്കി​ലേ​ക്ക് പോ​കു​ന്ന പ്ര​ധാ​ന റോ​ഡാ​ണ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞ​ത്. വാ​ളി​ക്കോ​ടി​ന് പു​റ​മേ മു​ക്കോ​ല​യി​ൽ നി​ന്നും പ​ട്ടാ​ളം മുക്കി​ലേ​ക്ക് എ​ത്താ​നും എ​ളു​പ്പ മാ​ർ​ഗമാ​ണി​ത്. മ​ണ്ണാ​റ​മ്പ്‌​ന​ട മു​ത​ൽ പ​ട്ടാ​ളം​മു​ക്ക് വ​രെ​യു​ള്ള ഭാ​ഗ​ത്താ​ണ് ടാ​റി​ംഗ് ത​ക​ർ​ന്ന നിലയിലുള്ളത്. ഈ ഭാ​ഗ​ത്ത് വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ട​തോ​ടെ യാ​ത്ര ദു​രി​ത​പൂ​ർ​ണമാ​യി.

ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ർ അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​തും പ​തി​വാ​ണ് . സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ വ​ള​രെ ക​ഷ്ട​പ്പെ​ട്ടാ​ണ് ഇ​തു വ​ഴി പോ​കു​ന്ന​ത്. സ്‌​കൂ​ൾ ബ​സു​ക​ൾ അ​ട​ക്കം ഒ​ട്ടേ​റെ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന റോ​ഡാ​ണ് ന​വീ​ക​ര​ണ​ത്തി​ന് അ​ധി​കൃ​ത​ർ യ​ഥാ​സ​മ​യം ഫ​ണ്ട് അ​നു​വ​ദി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ത​ക​ർ​ന്ന് കി​ട​ക്കു​ന്ന​ത്.

റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലു​ള്ള ഒ​ട്ടേ​റെ കു​ടും​ബ​ങ്ങ​ളാ​ണ് ദു​രി​ത​ത്തി​ലായിരിക്കുന്നത്. നെ​ടു​മ​ങ്ങാ​ട്ന​ഗ​ര​സ​ഭ​യു​ടെ ഇ​രി​ഞ്ച​യം, പൂ​വ​ത്തൂ​ർ, മ​ണ​ക്കോ​ട്, പേ​ര​യ​ത്തു​കോ​ണം വാ​ർ​ഡു​ക​ളി​ലൂ​ടെ ആ​ണ് റോ​ഡ് ക​ട​ന്നു​പോ​കു​ന്ന​ത്. അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ട് ഉ​ട​ന​ടി റോ​ഡ് ന​വീ​ക​രി​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാണ് നാ​ട്ടു​കാ​രുടെ ആ​വ​ശ്യ​ം.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up