ചേപ്പാട് ക്രൈസ്റ്റ് കിംഗ് ഹയർസെക്കൻഡറി സ്കൂളിൽ എൻഎസ്എസ് യൂണിറ്റിലെ വിദ്യാർഥികൾ കൃഷി വിളവെടുപ്പ് നടത്തിയപ്പോൾ.
ചേപ്പാട്: ചേപ്പാട് ക്രൈസ്റ്റ് കിംഗ് എച്ച്എസ്എസ് തളിർ പദ്ധതിയുടെ ഭാഗമായി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ കപ്പ, വാഴ കൃഷിയുടെ വിളവെടുപ്പ് നടത്തി.
വിദ്യാർഥികളിൽ കാർഷിക സംസ്കാരവും മണ്ണിനോടുള്ള സ്നേഹവും വളർത്തുക, അധ്വാനത്തിന്റെ മഹത്വം മനസിലാക്കുക, വിഷരഹിത ഭക്ഷണത്തിന്റെ പ്രാധാന്യം തിരിച്ചറിയുക എന്നീ ലക്ഷ്യങ്ങളോടെയാണ് കൃഷി ആരംഭിച്ചത്. വിളവെടുപ്പിനു സ്കൂൾ പ്രിൻസിപ്പൽ ബിനു കെ. സാമുവൽ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ജൂലി ജോയ്, അധ്യാപകർ, എൻഎസ്എസ് വോളണ്ടിയർമാർ എന്നിവർ നേതൃത്വം നൽകി.
Tags : Nattuvishesham DistrictNews