പയ്യാവൂർ: ഇരൂഡിലുള്ള ബഡ്സ് സ്കൂളിന്റെ പ്രവർത്തനം അവതാളത്തിലാക്കിയ യുഡിഎഫ് ഭരണസമിതിയുടെ നിലപാടിൽ പ്രതിഷേധിച്ച് കണ്ണൂർ ഡിസ്ട്രിക്ട് ബഡ്സ് സ്കൂൾ എംപ്ലോയീസ് യൂണിയന്റെ (സിഐടിയു) ആഭിമുഖ്യത്തിൽ പയ്യാവൂർ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു.
സിഐടിയു ജില്ലാ സെക്രട്ടറി എം.സി. ഹരിദാസൻ ഉദ്ഘാടനം ചെയ്തു. ജീവനക്കാരെ പിരിച്ചുവിടാനുള്ള ശ്രമം അവസാനിപ്പിക്കുക, ബഡ്സ് സ്കൂളിന്റെ പ്രവർത്തനം സുഗമമാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് മാർച്ച് സംഘടിപ്പിച്ചത്. പയ്യാവൂർ ബസ്സ്റ്റാൻഡിൽ നിന്നാരംഭിച്ച പ്രകടനം പഞ്ചായത്ത് ഓഫീസ് കവാടത്തിൽ പയ്യാവൂർ പോലീസ് തടഞ്ഞു.
കണ്ണൂർ ഡിസ്ട്രിക്ട് ബഡ്സ് സ്കൂൾ എംപ്ലോയീസ് സിഐടിയു യൂണിയൻ ജില്ലാ ട്രഷറർ നിഷ ഇടമന അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.പി. ഹൈമ, സിഐടിയു നേതാക്കളായ പി. മാധവൻ, എം. ബാബുരാജ്, കെ.ടി. അനിൽകുമാർ, ശിവദാസൻ തളിയിൽ എന്നിവർ പ്രസംഗിച്ചു.
Tags : nattu vishesham CITU held march