x
ad
Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ക്കാ​വാ​ര​ൽ തൊ​ഴി​ലാ​ളി​യെ തൊഴിലാളിയെ കാ​ണാ​താ​യി

വെബ്ഡെസ്ക്
Published: August 4, 2026 11:29 PM IST | Updated: August 4, 2026 11:29 PM IST

ബാ​ബു

 

ആ​ല​പ്പു​ഴ: ക​ക്കാ​വാ​ര​ൽ തൊ​ഴി​ലാ​ളി​യെ വേ​മ്പ​നാ​ട്ട് കാ​യ​ലി​ൽ കാ​ണാ​താ​യി. ആ​ര്യാ​ട് പ​ഞ്ചാ​യ​ത്ത് ചാ​രം​പ​റ​മ്പ് ഏ​ഴാം വാ​ർ​ഡി​ൽ ക​ന്നേ​ക്ക​ൽ പു​തു​വ​ൽ വീ​ട്ടി​ൽ ബാ​ബു(56)​വി​നെ​യാ​ണ് കാ​ണാ​താ​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 6.30 യോ​ടെ പ​ള്ളി​യു​ടെ ജെ​ട്ടി​ക്ക് സ​മീ​പം വ​ച്ച് ജോ​ലി​ക്കാ​യി ബാബു പോ​കു​ന്ന​ത് ചി​ല​ർ ക​ണ്ടി​രു​ന്നു. പി​ന്നീ​ട് വ​ള്ളം കാ​യ​ലി​ൽ ഒ​ഴു​കി ന​ട​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട നാ​ട്ടു​കാ​രാ​ണ് വി​വ​രം പോ​ലീ​സി​നെ​യും ഫ​യ​ർ​ഫോ​ഴ്സി​നെ​യും അ​റി​യി​ച്ച​ത്.

സാ​ധാ​ര​ണ ഒ​ന്നോ ര​ണ്ടോ പേ​രെ കൂ​ടെ​ക്കൂ​ട്ടി ക​ക്കാ​വാ​ര​ലി​ന് പോ​കാ​റു​ള്ള ബാ​ബു ഇ​ന്ന​ലെ ത​നി​ച്ചാ​ണ് ജോ​ലി​ക്കി​റ​ങ്ങി​യ​ത്. കി​ഴ​ക്ക​ൻ വെ​ള്ള​ത്തി​ന്‍റെ വ​ര​വോ​ടെ കാ​യ​ലി​ൽ ഒ​ഴു​ക്ക് ശ​ക്ത​മാ​ണ്. ക​ക്കാ​ വാ​രു​ന്ന​തി​നി​ടെ ബാ​ബു ഒ​ഴു​ക്കി​ൽ​പ്പെ​ട്ടി​ട്ടു​ണ്ടാ​കാ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. ആ​ല​പ്പു​ഴ ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്കൂ​ബാ ​ടീ​മും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും നി​ര​വ​ധി സം​ഘ​ങ്ങ​ളാ​യി സ്ഥ​ല​ത്ത് തെ​ര​ച്ചി​ൽ ന​ട​ത്തിവ​രി​ക​യാ​ണ്.

Tags : Nattuvishesham DistrictNews DeepikaNews missing

Recent News

Corehub Up