x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ജ​യാ​ഹ്ലാ​ദ പ്ര​ക​ട​ന​ത്തി​നി​ടെ സം​ഘ​ർ​ഷം; നൂ​റോ​ളം പേ​ർ​ക്കെ​തി​രേ കേ​സ്


Published: May 6, 2026 01:09 AM IST | Updated: May 6, 2026 01:09 AM IST

കൂ​ത്തു​പ​റ​മ്പ്: ചെ​റു​വാ​ഞ്ചേ​രി​യി​ൽ വി​ജ​യാ​ഹ്ലാ​ദ പ്ര​ക​ട​ന​ത്തി​നി​ടെ യു​ഡി​എ​ഫ്-​ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ സം​ഘ​ർ​ഷം. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം. പൂ​വ​ത്തൂ​ർ പാ​ല​ത്ത് നി​ന്നും ക​ണ്ണാ​ടി​ച്ചാ​ലി​ൽ നി​ന്നും വ​ന്ന യു​ഡി​എ​ഫ് വാ​ഹ​ന ഘോ​ഷ​യാ​ത്ര ചെ​റു​വാ​ഞ്ചേ​രി ടൗ​ണി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് സം​ഘ​ർ​ഷം ഉ​ണ്ടാ​യ​ത്. ഈ​സ​മ​യം ചെ​റു​വാ​ഞ്ചേ​രി ടൗ​ണി​ൽ ബി​ജെ​പി​യു​ടെ ആ​ഹ്ലാ​ദ പ്ര​ക​ട​ന​വും ന​ട​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഇ​രു​വി​ഭാ​ഗ​വും മു​ഖാ​മു​ഖം എ​ത്തി​യ​തോ​ടെ സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ നി​ന്ന് ക​ല്ലേ​റ് ഉ​ണ്ടാ​യ​താ​ണ് പ്ര​ശ്ന​ത്തി​നു തു​ട​ക്കം. ഉ​ത്ത​ര​വാ​ദി​ത്വം പ​ര​സ്പ​രം പ​ഴി​ചാ​രി ഇ​രു​വി​ഭാ​ഗ​വും സം​ഘ​ർ​ഷ​ത്തി​ൽ ഏ​ർ​പ്പെ​ടു​ക​യാ​യി​രു​ന്നു. സ്ഥ​ല​ത്ത് ക​ണ്ണ​വം പോ​ലീ​സ് ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ട്ടി​ല്ലെ​ന്ന പ​രാ​തി​യും ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ഹ്ലാ​ദ പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ക്കു​മ്പോ​ൾ ബി​ജെ​പി​യു​ടേ​ത് പാ​നൂ​ർ റോ​ഡി​ലും യു​ഡി​എ​ഫി​ന്‍റേ​ത് ക​ണ്ണ​വം റോ​ഡി​ലു​മാ​ണ് സ്ഥ​ലം അ​നു​വ​ദി​ക്കാ​റു​ള്ള​ത്. എ​ന്നാ​ൽ, ഇ​രു​വി​ഭാ​ഗ​വും ചെ​റു​വാ​ഞ്ചേ​രി ടൗ​ൺ ജം​ഗ്ഷ​നി​ൽ മു​ഖാ​മു​ഖം എ​ത്തി​യ​പ്പോ​ൾ അ​വ​രെ ര​ണ്ടു​ഭാ​ഗ​ത്തേ​ക്ക് മാ​റ്റാ​ൻ പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​ നി​ന്ന് ഒ​രു ശ്ര​മ​വും ഉ​ണ്ടാ​യി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം. തു​ട​ർ​ന്ന് ഇ​രു​വി​ഭാ​ഗ​വും ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​കു​ക​യും സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​രു​വി​ഭാ​ഗ​ത്തി​ലും പെ​ട്ട പ​തി​ന​ഞ്ചോ​ളം​പേ​ർ​ക്ക് സം​ഘ​ർ​ഷ​ത്തി​ൽ നി​സാ​ര പ​രി​ക്കേ​റ്റു. ക​ണ്ടാ​ല​റി​യാ​വു​ന്ന നൂ​റോ​ളം പേ​ർ​ക്കെ​തി​രെ ക​ണ്ണ​വം പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Tags : Clashes during nattuvishesham local news

Recent News

Corehub Up