x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൃ​ക്ക​രി​പ്പൂ​രി​ലും സം​ഘ​ർ​ഷം


Published: December 10, 2025 07:46 AM IST | Updated: December 10, 2025 07:46 AM IST

തൃ​ക്ക​രി​പ്പൂ​ർ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ര​സ്യ​പ്ര​ചാ​ര​ണ​ത്തി​ന് സ​മാ​പ​നം കു​റി​ച്ചു​കൊ​ണ്ട് തൃ​ക്ക​രി​പ്പൂ​രി​ൽ ടൗ​ണി​ൽ ന​ട​ന്ന കൊ​ട്ടി​ക്ക​ലാ​ശ​ത്തി​നി​ടെ സം​ഘ​ർ​ഷം. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.30 ഓ​ടെ ക്ലോ​ക്ക് ട​വ​ർ പ​രി​സ​ര​ത്താ​ണ് മൂ​ന്ന് മു​ന്ന​ണി​ക​ളി​ലെ​യും പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്.


മൂ​ന്ന് മു​ന്ന​ണി​ക​ൾ​ക്കും പ്ര​ത്യേ​കം അ​നു​വ​ദി​ച്ച സ്ഥ​ല​ങ്ങ​ളി​ൽ പൊ​തു​യോ​ഗം സം​ഘ​ടി​പ്പി​ക്കാ​നാ​യി​രു​ന്നു നേ​ര​ത്തേ പോ​ലീ​സു​മാ​യി ഉ​ണ്ടാ​ക്കി​യ ധാ​ര​ണ. എ​ന്നാ​ൽ, യു​ഡി​എ​ഫി​ന് അ​നു​വ​ദി​ച്ച ക്ലോ​ക്ക് ട​വ​ർ പ​രി​സ​ര​ത്തേ​ക്ക് മ​റ്റു ര​ണ്ടു മു​ന്ന​ണി​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ക​ർ പ്ര​ക​ട​ന​വു​മാ​യി എ​ത്തി​യ​താ​ണ് സം​ഘ​ർ​ഷ​ത്തി​നി​ട​യാ​ക്കി​യ​ത്. തു​ട​ർ​ന്ന് ഏ​റെ​നേ​രം എ​ൽ​ഡി​എ​ഫ്, യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യി.

പി​ന്നീ​ട് മു​ന്ന​ണി നേ​താ​ക്ക​ളും പോ​ലീ​സും ഇ​ട​പെ​ട്ട് പ്ര​വ​ർ​ത്ത​ക​രെ ശാ​ന്ത​രാ​ക്കി​യാ​ണ് അ​ത​ത് മു​ന്ന​ണി​ക​ൾ​ക്ക് അ​നു​വ​ദി​ച്ച സ്ഥ​ല​ങ്ങ​ളി​ൽ ത​ന്നെ പൊ​തു​യോ​ഗം ന​ട​ത്തി പി​രി​ഞ്ഞ​ത്.
ച​ന്തേ​ര പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ ജി​യോ സ​ദാ​ന​ന്ദ​ൻ, എ​സ്ഐ​മാ​രാ​യ എ​ൻ. ബാ​ബു​രാ​ജ്, എ. ​ര​മേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് റാ​പ്പി​ഡ് ആ​ക്‌​ഷ​ൻ ഫോ​ഴ്സും ടൗ​ണി​ൽ റൂ​ട്ട് മാ​ർ​ച്ച് ന​ട​ത്തി.

Tags : Thrikaripur

Recent News

Corehub Up