വടക്കാഞ്ചേരിയിൽ നടന്ന സ്ഥാനാർഥികളുടെ കൊട്ടിക്കലാശം.
തിരുവില്വാമല: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് ഇന്നലെ വൈകിട്ട് കൊട്ടിക്കലാശത്തിനിടയിൽ എൽ ഡിഎഫ് -യുഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷം. യുഡിഎഫ് പ്രചാരണ വാഹനത്തിൽ പ്രവർത്തകൻ ഉയർത്തിക്കാണിച്ച പ്രചാരണബോർഡിനെ ചൊല്ലിയാണ് തർക്കവും ഉന്തും തള്ളും ഉണ്ടായത്. ഇതിനിടയിൽ യുഡിഎഫ് ജാഥയോടൊപ്പം ഉണ്ടായിരുന്ന ബാൻഡ് വാദ്യക്കാരന് കല്ലേറിൽ പരിക്കേറ്റു.
സ്ഥലത്തുണ്ടായിരുന്ന പോലീസ് പ്രവർത്തകരെ പിരിച്ചുവിട്ടു. ആദ്യം എൻഡിഎയുടെ ജാഥയാണ് ടൗണിലെത്തിയത്. തുടർന്ന് എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകരും എത്തി. പ്രചാരണം തീരാൻ മിനിറ്റുകൾ ബാക്കിയുള്ള പ്പാേഴാണു സംഭവം. യുഡിഎഫ് പ്രചാരണ വാഹനത്തിൽ "കേരളത്തിനു വേണ്ടാത്ത കമ്യൂണിസ്റ്റേ കടക്ക് പുറത്ത്', "എൽഡിഎഫ്: ജനനം - 1980 , മരണം - 2026' എന്നെഴുതിയ ബോർഡാണ് പ്രകോപനത്തിനു കാരണമായത്.
Tags : Clashes stones nattuvishesham local news