കുളത്തൂപ്പുഴ : കുളത്തുപ്പുഴ ചോഴിയക്കോട് നിന്നു കൂറ്റന്‍ പെരുമ്പാമ്പിനെ പിടികൂടി. കഴിഞ്ഞദിവസം പകല്‍ കുളത്തുപ്പുഴ റേഞ്ച് വനപാലകര്‍ എത്തുകയും പാമ്പ് പിടിത്തക്കാരൻ ശശികുമാര്‍ പാമ്പിനെ പിടികൂടുകയും ചെയ്തു.
100 കിലയോളം തൂക്കം വരും. ശംഖിലി വനത്തില്‍ നിന്നു കല്ലടയാര്‍ കടന്നു ജനവാസമേഖലയില്‍ മനു ഭവനില്‍ പ്രസന്നരാജുവിന്റെ ആറു കോഴികളെ പിടിക്കൂടി തെങ്ങിന് ചുവട്ടില്‍ കിടന്നിരുന്ന പാമ്പിനെയാണ് വനപാലകര്‍ പിടികൂടിയത്. ശെന്തുരുണി വനമേഖലയിലെത്തിച്ച പാമ്പിനെ വനത്തില്‍ തുറന്നുവിട്ടു.
Tags : nattu vishesham Cobra caught