കാഞ്ഞിരപ്പള്ളി: ജനറല്‍ ആശുപത്രിയില്‍നിന്ന് മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. ഇന്നലെ പേ വാര്‍ഡ് കെട്ടിടത്തില്‍നിന്നാണ് പാമ്പിനെ ജീവനക്കാര്‍ ചേര്‍ന്ന് പിടികൂടിയത്.
അടിക്കടി പാമ്പിനെ ആശുപത്രി വളപ്പില്‍ കണ്ടതോടെ രോഗികളും കൂട്ടിരിപ്പുകാരും ഭീതിയിലാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ട് തവണ പെരുമ്പാമ്പിനെ ആശുപത്രിയില്‍നിന്ന് പിടികൂടിയിരുന്നു.