x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ട്ടോ​റി​ക്ഷ​യ്ക്ക് മു​ക​ളി​ൽ തെ​ങ്ങു​വീ​ണു


Published: June 11, 2026 01:53 AM IST | Updated: June 11, 2026 01:53 AM IST

കു​ന്നം​കു​ളം: ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന പെ​ട്ടി ഓ​ട്ടോ​റി​ക്ഷ​യ്ക്ക് മു​ക​ളി​ലേ​ക്ക് തെ​ങ്ങ് ക​ട​പു​ഴ​കി​വീ​ണ് അ​പ​ക​ടം. ഓ​ട്ടോ​റി​ക്ഷ മു​ൻ​ഭാ​ഗം ത​ക​ർ​ന്നു. ഡ്രൈ​വ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.

പോ​ർ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ പൊ​ന്നം ക​ള്ളു​ഷാ​പ്പി​നു​സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ ആ​റു​മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ടം.
പൊ​ന്നം സെ​ന്‍റ​റി​ൽ ക​ട ന​ട​ത്തു​ന്ന ഉ​പ്പു​ങ്ങ​ൽ ഗ​ണേ​ശ​ൻ പ​ച്ച​ക്ക​റി എ​ടു​ക്കു​ന്ന​തി​നാ​യി കു​ന്നം​കു​ള​ത്തേ​യ്ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് സ്വ​കാ​ര്യ​യു​ടെ വ്യ​ക്തി​യു​ടെ പ​റ​മ്പി​ലെ തെ​ങ്ങ് ക​ട​പു​ഴ​കി ഓ​ട്ടോ​യ്ക്ക് മു​ക​ളി​ൽ പ​തി​ച്ച​ത്.

അ​പ​ക​ട​ത്തി​ൽ ഓ​ട്ടോ​റി​ക്ഷ​യ്ക്ക് സാ​ര​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ചെ​ങ്കി​ലും ഡ്രൈ​വ​ർ ഗ​ണേ​ശ​ൻ അ​ത്ഭു​ത​ക​ര​മാ​യി നി​സാ​ര പ​രു​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. ഇ​ദ്ദേ​ഹ​ത്തെ കു​ന്നം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച് പ്രാ​ഥ​മി​ക​ചി​കി​ത്സ ന​ൽ​കി വി​ട്ട​യ​ച്ചു.

Tags : Nattuvishesham Local News Coconut falls autorickshaw

Recent News

Corehub Up