x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​മി​ഴ്‌​നാ​ട്ടി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മ​ഴ ല​ഭി​ച്ച​ത് കോ​യ​മ്പ​ത്തൂ​രി​ൽ

വെബ് ഡെസ്ക്
Published: October 27, 2026 06:51 AM IST | Updated: October 27, 2026 06:51 AM IST

ക​ഴി​ഞ്ഞ ദി​വ​സം കോ​യ​ന്പ​ത്തൂ​ർ ന​ഗ​ര​ത്തി​ൽ കനത്ത മഴ പെയ്തപ്പോൾ.

കോ​യ​മ്പ​ത്തൂ​ർ: ത​മി​ഴ്‌​നാ​ട്ടി​ലും പു​തു​ച്ചേ​രി​യി​ലും വ​ട​ക്കു​കി​ഴ​ക്ക​ൻ മ​ൺ​സൂ​ൺ ശ​ക്ത​മാ​യ​തോ​ടെ കോ​യ​മ്പ​ത്തൂ​രി​ൽ സാ​ധാ​ര​ണ ല​ഭി​ക്കു​ന്ന​തി​നെ​ക്കാ​ൾ 142 ശ​ത​മാ​നം അ​ധി​ക​മ​ഴ രേ​ഖ​പ്പെ​ടു​ത്തി.

ഒ​ക്ടോ​ബ​ർ ഒ​ന്നു​മു​ത​ൽ 26 വ​രെ കോ​യ​മ്പ​ത്തൂ​രി​ൽ 313.4 മി​ല്ലി​മീ​റ്റ​ർ മ​ഴ ല​ഭി​ച്ചു. ഈ ​കാ​ല​യ​ള​വി​ൽ സാ​ധാ​ര​ണ ല​ഭി​ക്കേ​ണ്ട മ​ഴ 129.5 മി​ല്ലി​മീ​റ്റ​റാ​ണ്.
ത​മി​ഴ്‌​നാ​ട്ടി​ലെ​യും പു​തു​ച്ചേ​രി​യി​ലെ​യും ജി​ല്ല​ക​ളി​ൽ സാ​ധാ​ര​ണ മ​ഴ​യു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ ഏ​റ്റ​വും ഉ​യ​ർ​ന്ന വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യ​ത് കോ​യ​മ്പ​ത്തൂ​രി​ലാ​ണ്.

ത​മി​ഴ്‌​നാ​ടും പു​തു​ച്ചേ​രി​യും ചേ​ർ​ന്ന് വ​ട​ക്കു​കി​ഴ​ക്ക​ൻ മ​ൺ​സൂ​ൺ കാ​ല​യ​ള​വി​ൽ 215.4 മി​ല്ലി​മീ​റ്റ​ർ മ​ഴ ല​ഭി​ച്ചു. സാ​ധാ​ര​ണ ല​ഭി​ക്കേ​ണ്ട 136.3 മി​ല്ലി​മീ​റ്റ​റി​നേ​ക്കാ​ൾ 58 ശ​ത​മാ​നം കൂ​ടു​ത​ലാ​ണി​ത്.

123 ശ​ത​മാ​നം അ​ധി​ക​മ​ഴ​യു​മാ​യി തി​രു​നെ​ൽ​വേ​ലി ര​ണ്ടാം സ്ഥാ​ന​ത്തു​ണ്ട്. കാ​ര​യ്ക്ക​ലി​ൽ 119 ശ​ത​മാ​ന​വും ദി​ണ്ടി​ഗ​ലി​ൽ 108 ശ​ത​മാ​ന​വും ക​ല്ല​ക്കു​റി​ച്ചി​യി​ൽ 104 ശ​ത​മാ​ന​വും അ​ധി​ക​മ​ഴ രേ​ഖ​പ്പെ​ടു​ത്തി. തി​രു​വ​ണ്ണാ​മ​ലൈ, റാ​ണി​പ്പേ​ട്ട്, ഈ​റോ​ഡ്, നാ​മ​ക്ക​ൽ, പെ​ര​മ്പ​ലൂ​ർ ജി​ല്ല​ക​ളി​ലും 90 ശ​ത​മാ​ന​ത്തി​ല​ധി​കം അ​ധി​ക​മ​ഴ ല​ഭി​ച്ചു. അ​തേ​സ​മ​യം, പു​തു​ച്ചേ​രി​യി​ലും ത​ഞ്ചാ​വൂ​രി​ലും യ​ഥാ​ക്ര​മം ഒ​ന്പ​തു​ശ​ത​മാ​ന​വും 12 ശ​ത​മാ​ന​വും മ​ഴ​ക്കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി.

Tags :

Recent News

Corehub Up