x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ത്ത​ര​വ് പാ​ലി​ച്ചി​ല്ല മെ​ട്രോ റെ​യി​ൽ അ​ധി​കൃ​ത​രെ​യും ക​രാ​റു​കാ​രെ​യും വി​ളി​ച്ചു​വ​രു​ത്തി ക​ള​ക്ട​ർ

വെബ് ഡെസ്ക്
Published: August 4, 2026 03:02 AM IST | Updated: August 4, 2026 03:02 AM IST

വെ​ള്ള​ക്കെ​ട്ടി​നു പ​രി​ഹാ​രം കാ​ണാ​ൻ ഉ​മ തോ​മ​സ് എം​എ​ൽ​എ, ക​ള​ക്ട​ർ ജി. ​പ്രി​യ​ങ്ക, തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ റാ​ഷി​ദ് ഉ​ള്ളം പി​ള്ളി എ​ന്നി​വ​ർ എ​ത്തി​യ​പ്പോ​ൾ.

കാ​ക്ക​നാ​ട്: മെ​ട്രോ റെയി​ൽ ര​ണ്ടാം​ഘ​ട്ട നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ള​ക്ട​ർ ന​ൽ​കി​യ ഉ​ത്ത​ര​വ് പാ​ലി​ക്കു​ന്നി​ല്ലെ​ന്ന തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ​യു​ടെ​യും പൊ​തു​ജ​ന​ത്തി​ന്‍റെ​യും പ​രാ​തി​യെ തു​ട​ർ​ന്ന് മെ​ട്രോ റെ​യി​ൽ അ​ധി​കൃ​ത​രെ​യും ക​രാ​റു​കാ​രെ​യും ജി​ല്ലാ ക​ള​ക്ട​ർ വി​ളി​ച്ചു വ​രു​ത്തി. മെ​ട്രോ റെ​യി​ൽ നി​ർ​മാ​ണ​ത്തി​നാ​യി ന​ട​ക്കു​ന്ന പൈ​ലിം​ഗി​ൽ പു​റ​ന്ത​ള്ളു​ന്ന ചെ​ളി​യും മ​ണ്ണും തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ​ക്കു ന​മീ​പ​മു​ള്ള സ​ർ​ക്കാ​ർ പു​റ​പോ​ക്കി​ൽ നി​ക്ഷേ​പി​ക്കാ​ൻ ചി​ല വ്യ​വ​സ്ഥ​ക​ളോ​ടെ ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​നു​മ​തി ന​ൽ​കി​യി​രു​ന്നു.

നി​ല​വി​ലു​ള്ള തോ​ടി​ന്‍റെ​യും കാ​ന​യു​ടെ​യും വ​ശ​ങ്ങ​ങ്ങ​ൾ മൂ​ന്ന് മീ​റ്റ​ർ വീ​തി​യി​ലും ആ​റ് മീ​റ്റ​ർ പൊ​ക്ക​ത്തി​ലും സം​ര​ക്ഷ​ണ ഭി​ത്തി കെ​ട്ടി നീ​രൊ​ഴു​ക്കു ത​ട​സ​പ്പെ​ടാ​ത്ത​വി​ധം മെ​ട്രോ നി​ർ​മാ​ണ അ​വ​ശി​ഷ്ട​ങ്ങ​ൾ സം​ഭ​രി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു വ്യ​വ​സ്ഥ​യെ​ങ്കി​ലും ക​രാ​റു​കാ​രോ, കെ ​എം​ആ​ർ​എ​ൽ അ​ധി​കൃ​ത​രോ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് പാ​ലി​ച്ചി​ല്ല. അ​വി​ടെ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന കാ​ന​യും തോ​ടും ചെ​ളി​യും എ​ക്ക​ൽ​മ​ണ്ണും അ​ടി​ച്ച് മൂ​ടു​ക​യും ചെ​യ്തു.

മ​ഴ ക​ന​ത്ത​തോ​ടെ ചെ​ളി​യും വെ​ള്ള​വും തൊ​ട്ട​ടു​ത്തു​ള്ള സ​ഹ​ക​ര​ണ ആ​ശു​പ​ത്രി വ​ള​പ്പി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി. ആ​ശു​പ​ത്രി വ​ള​പ്പി​ൽ നി​ന്നും മോ​ട്ടോ​ർ ഉ​പ​യോ​ഗി​ച്ച് മ​ലി​ന​ജ​ലം റോ​ഡി​ലേ​ക്ക് പ​മ്പു ചെ​യ്യാ​നെ​ത്തി​യ മെ​ട്രോ റ​യി​ൽ തൊ​ഴി​ലാ​ളി​ക​ളി​ൽ ര​ണ്ടു പേ​രെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തോ​ടെ പ്ര​ശ്നം കൂ​ടു​ത​ൽ വ​ഷ​ളാ​യി.
തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ റാ​ഷി​ദ് ഉ​ള്ളം​പി​ള്ളി​യും ആ​ശു​പ​ത്രി അ​ധി​കൃ​ത​രും ക​ള​ക്ട​റെ ക​ണ്ട് ഗു​രു​ത​രാ​വ​സ്ഥ ബോ​ധ്യ​പ്പെ​ടു​ത്തി​യ​തോ​ടെ മെ​ട്രോ റ​യി​ൽ എ​ൻ​ജി​നി​യ​ർ​മാ​രെ​യും ക​രാ​റു​കാ​രെ​യും വി​ളി​ച്ചു വ​രു​ത്തി​യ ക​ള​ക്ട​ർ പ്ര​ശ്ന​പ​രി​ഹാ​ര​മാ​യി കെ​ട്ടി​ക്കി​ട​ക്കു​ന്ന വെ​ള്ളം ചെ​ളി ക​ല​രാ​ത്ഫി​ൽ​റ്റ​ർ ഉ​പ​യോ​ഗി​ച്ച് വ​ലി​ച്ചെ​ടു​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി. മൂ​ടി​ക്ക​ള​ഞ്ഞ കാ​ന​യും തോ​ടും വീ​ണ്ടെ​ടു​ക്കാ​നു​ള്ള ശ്ര​മ​വും പ​രാ​ജ​യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കാ​ത്ത വി​ധം പ​മ്പു ചെ​യ്തു നീ​ക്കാ​ൻ ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

തൃ​ക്കാ​ക്ക​ര പൊ​ലി​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത ര​ണ്ടു ക​രാ​ർ ജീ​വ​ന​ക്കാ​രെ​യും പി​ന്നീ​ട് വി​ട്ട​യ​ച്ചു. ഉ​മ തോ​മ​സ് എം​എ​ൽ​എ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ആ​ശു​പ​ത്രി മാ​നേ​ജ്മെ​ന്‍റു​മാ​യും ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​രു​മാ​യും ച​ർ​ച്ച​ന​ട​ത്തി​യ ശേ​ഷ​മാ​ണ് ക​ള​ക്ട​ർ ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​നം അ​റി​യി​ച്ച​ത്. മ​ഴ മാ​റി​യ ശേ​ഷം തോ​ടും കാ​ന​യും സം​ര​ക്ഷി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ക​രാ​റു​കാ​രു​ടെ ചെ​ല​വി​ൽ ആ​രം​ഭി​ക്കു​മെ​ന്ന് റാ​ഷി​ദ് ഉ​ള്ളം​പി​ള്ളി അ​റി​യി​ച്ചു.

Tags : Nattuvishesham District News Metro Rail

Recent News

Corehub Up