വടക്കഞ്ചേരി: എംഎൽഎയുടെ ആസ്തി വികസനഫണ്ടിൽനിന്നും 1.20 കോടി രൂപ ചെലവിൽ നിർമിച്ച വണ്ടാഴി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനം കെ. രാധാകൃഷ്ണൻ എംപി നിർവഹിച്ചു. കെ.ഡി. പ്രസേനൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. ലീലാമണി, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ടി.എം. ശശി എന്നിവർ മുഖ്യാതിഥികളായിരുന്നു. നെന്മാറ ബ്ലോക്ക് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ആഭാമോൾ റിപ്പോർട്ട് അവതരിപ്പിച്ചു. വണ്ടാഴി പഞ്ചായത്ത് പ്രസിഡന്റ് കെ.എൽ. രമേഷ് മറ്റു ജനപ്രതിനിധികളായ പി. ശശികല, രജനി, ആർ. ചന്ദ്രൻ, പി.എച്ച്. സെയ്താലി, പി. ശശികുമാർ, സുബിത മുരളീധരൻ, എസ്. ഷക്കീർ, നസീമ ഇസ്ഹാക്ക്, ആർ. ഗംഗാധരൻ, പഞ്ചായത്ത് സെക്രട്ടറി കെ.ജി. സജീവ് കുമാർ പ്രസംഗിച്ചു.