x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​ത​ക്കു​രു​ക്ക് വീ​ർ​പ്പു​മു​ട്ടി യാ​ത്ര​ക്കാ​ർ


Published: February 6, 2026 05:42 AM IST | Updated: February 6, 2026 05:42 AM IST

 

തു​റ​വൂ​ർ: ദേ​ശീ​യ​പാ​ത​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ൽ വീ​ർ​പ്പു​മു​ട്ടി യാ​ത്ര​ക്കാ​ർ. കു​മ്പ​ളം മു​ത​ൽ ആ​ല​പ്പു​ഴ വ​രെ ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തോ​ന്നി​യ രീ​തി​യി​ലു​ള്ള ഗ​താ​ഗ​ത​നി​യ​ന്ത്ര​ണം ആ​ണ് ഗ​താ​ഗ​ത​കു​രു​ക്കി​ന് കാ​ര​ണ​മാ​കു​ന്ന​ത്. ഒ​രു നി​യ​ന്ത്ര​ണ​വു​മി​ല്ലാ​തെ ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ക്ക​മ്പ​നി​യു​ടെ ജോ​ലി​ക്കാ​ര​ൻ തോ​ന്നു​ന്ന രീ​തി​യി​ലാ​ണ് ദേ​ശീ​യ​പാ​ത​യി​ലെ ഗ​താ​ഗ​തം ത​ട​യു​ന്ന​ത്. ആം​ബു​ല​ൻ​സു​ക​ൾ പോ​ലും ത​ട​ഞ്ഞി​ടു​ന്ന അ​വ​സ്ഥ​യാ​ണ് നി​ല​വി​ലു​ള്ള​ത്. പ​ല സ്ഥ​ല​ങ്ങ​ളി​ലും ഗ​താ​ഗ​തം വ​ഴി തി​രി​ച്ചു വി​ടു​മ്പോ​ൾ വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​തും നി​ത്യ​സം​ഭ​വ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. തു​റ​വൂ​ർ മു​ത​ൽ അ​രൂ​ർ വ​രെ​യു​ള്ള ഉ​യ​ര​പ്പാ​ത​യു​ടെ നി​ർ​മാ​ണ ഭാ​ഗ​ങ്ങ​ളി​ൽ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന റോ​ഡ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു ത​രി​പ്പ​ണ​മാ​യി കു​ഴി​ക​ൾ നി​റ​ഞ്ഞി​ട്ടും കു​ഴി​ക​ൾ അ​ട​യ്ക്കാ​നോ, റീ ​ടാ​ർ ചെ​യ്യാ​നോ അ​ധി​കൃ​ത​ർ ത​യാ​റാ​കാ​ത്ത​തും ഗ​താ​ഗ​ത​ക്കു​രു​ക്കി​നു കാ​ര​ണ​മാ​കു​ന്നു​ണ്ട് .
കു​മ്പ​ളം മു​ത​ൽ തു​റ​വൂ​ർ വ​രെ സ​ഞ്ച​രി​ക്കാ​ൻ മൂ​ന്നു മു​ത​ൽ ആ​റു മ​ണി​ക്കൂ​ർ വ​രെ എ​ടു​ക്കു​ന്ന അ​വ​സ്ഥ​യാ​ണ്. ചി​ല സ​മ​യ​ത്ത് 10 മ​ണി​ക്കൂ​ർ കൊ​ണ്ടാ​ണ് 15 കി​ലോ​മീ​റ്റ​ർ യാ​ത്ര ചെ​യ്യേ​ണ്ടി വ​രു​ന്ന​ത്. അ​രൂ​ർ മു​ത​ൽ തു​റ​വൂ​ർ വ​രെ​യു​ള്ള ദേ​ശീ​യ​പാ​ത മു​ഴു​വ​ൻ ഭാ​ഗ​ങ്ങ​ളി​ലും കു​ണ്ടും കു​ഴി​യും നി​റ​ഞ്ഞ അ​വ​സ്ഥ​യാ​ണ്. കൂ​ടാ​തെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​രു​മ്പു ബാ​രി​ക്കേ​ടു​ക​ൾ സ്ഥാ​പി​ക്കാ​ൻ ദേ​ശീ​യ​പാ​ത​യി​ൽ അ​ടി​ച്ചു‌​താ​ഴ്ത്തി​യ ഇ​രു​മ്പു​കു​റ്റി​ക​ൾ ബാ​രി​ക്കേ​ഡു​ക​ൾ മാ​റ്റി​യി​ട്ടും നീ​ക്കം ചെ​യ്യാ​ത്ത​ത് യാ​ത്ര​യ്ക്ക് അ​പ​ക​ട​ഭീ​ഷ​ണി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.
ഉ​യ​ര​പ്പാ​ത നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന് ബാ​രി​ക്കേ​ഡു​ക​ൾ എ​ടു​ത്തു​മാ​റ്റി​യെ​ങ്കി​ലും ഈ ​ഭാ​ഗ​ങ്ങ​ളി​ൽ ടാ​റിം​ഗ് ജോ​ലി​ക​ൾ ചെ​യ്യാ​ത്ത​തും ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് കാ​ര​ണ​മാ​കു​ന്നു​ണ്ട്. നി​ല​വി​ലെ ദേ​ശീ​യ പാ​ത​യി​ലൂ​ടെ യാ​ത്ര ചെ​യ്താ​ൽ ന​ടു​വൊ​ടി​യു​ക​മാ​ത്ര​മ​ല്ല മ​റ്റു രോ​ഗ​ങ്ങ​ളും പി​ടി​പെ​ടു​ന്ന അ​വ​സ്ഥ​യാ​ണ് .
തു​റ​വൂ​ർ അ​രൂ​ർ ഉ​യ​ര​പ്പാ​ത നി​ർ​മാ​ണ​മേ​ഖ​ല​യി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കാ​ൻ വാ​ഹ​ന​ങ്ങ​ൾ വ​ഴി തി​രി​ച്ചു​വി​ടു​ന്ന അ​രൂ​ക്കു​റ്റി റോ​ഡും കു​മ്പ​ള​ങ്ങി റോ​ഡും ത​ക​ർ​ന്ന് ത​രി​പ്പ​ണ​മാ​യി കി​ട​ക്കു​ന്ന​തും ഈ ​റോ​ഡി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​നും കാ​ര​ണ​മാ​കു​ന്നു​ണ്ട്. ദേ​ശി​യ പാ​ത്ര​യി​ൽ നി​ല​വി​ൽ ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കാ​ൻ ആ​രു​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്.
മ​ന്ത്രി​മാ​രോ മു​ഖ്യ​മ​ന്ത്രി​യോ മ​റ്റു വി​വി​ഐ​പി​ക​ളോ ക​ട​ന്നു​പോ​കു​മ്പോ​ൾ മാ​ത്ര​മാ​ണ് പോ​ലീ​സ് ഇ​റ​ങ്ങി ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ന്ന​ത്. മ​റ്റു സ​മ​യ​ങ്ങ​ളി​ൽ പോ​ലീ​സോ , ഹോം ​കാ​ർ​ഡു​ക​ളോ ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കാ​ൻ ഇ​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. അ​ടി​യ​ന്ത​ര​മാ​യി ദേ​ശീ​യ​പാ​ത​യി​ലെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം പോ​ലീ​സ് ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും അ​രൂ​ർ മു​ത​ൽ തു​റ​വൂ​ർ വ​രെ​യു​ള്ള ഉ​യ​ര​പ്പാ​ത​യു​ടെ കീ​ഴി​ൽ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ദേ​ശീ​യ​പാ​ത​യു​ടെ ഇ​രു​വ​ശ​വും അ​ടി​യ​ന്ത​ര​മാ​യി ടാ​ർ ചെ​യ്തു ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നു​ള്ള ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു.

Tags : nattu vishesham Commuters traffic jam

Recent News

Corehub Up