x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

1,42,000 രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി

വെബ് ഡെസ്ക്
Published: August 6, 2026 02:01 AM IST | Updated: August 6, 2026 02:01 AM IST

പ്രതീകാത്മക ചിത്രം

ത​ളി​പ്പ​റ​മ്പ്: ആ​റ് കി​ലോ​വാ​ട്ട് സോ​ളാ​ര്‍​പ്ലാ​ന്‍റ് സ്ഥാ​പി​ച്ച് ത​രാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് ത​ളി​പ്പ​റ​മ്പ് ചി​റ​വ​ക്ക് ത​മ്പു​രാ​ന്‍​ന​ഗ​ര്‍ സ്വ​ദേ​ശി​യു​ടെ 1,42,000 രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യി പ​രാ​തി. ര​ണ്ട് സോ​ളാ​ര്‍ ക​മ്പ​നി ഏ​ജ​ന്‍റു​മാ​രാ​യ ക​ണാ​രം​വ​യ​ലി​ലെ ടി​ജി​ന്‍ ജോ​ഹ​ൻ, ത​ളി​പ്പ​റ​മ്പ് മ​ന്ന​യി​ലെ നൗ​ഷാ​ദ് എ​ന്നി​വ​രു​ടെ പേ​രി​ലാ​ണ് ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

മ​യ്യി​ല്‍ ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന മാ​ര്‍​സ് സോ​ളാ​ര്‍ ക​മ്പ​നി ഏ​ജ​ന്‍റു​മാ​രാ​ണെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി​യാ​ണ് ഇ​രു​വ​രും ത​മ്പു​രാ​ന്‍ ന​ഗ​റി​ലെ ക​ല്‍​ഹാ​ര വീ​ട്ടി​ല്‍ പി.​വി. സ​ത്യ​നാ​ഥ​ന്‍ (62)നെ ​സ​മീ​പി​ച്ച​ത്. 2026 ഏ​പ്രി​ൽ 30 മു​ത​ല്‍ മേ​യ് 29 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ ഗൂ​ഗി​ള്‍​പേ അ​ക്കൗ​ണ്ട് വ​ഴി​യും പ്ര​തി​ക​ളു​ടെ ഫെ​ഡ​റ​ല്‍ ബാ​ങ്കി​ലെ അ​ക്കൗ​ണ്ട് വ​ഴി​യു​മാ​ണ് പ​ണം ന​ൽ​കി​യ​ത്. എ​ന്നാ​ല്‍ വാ​ഗ്ദാ​നം ചെ​യ്ത സോ​ളാ​ര്‍ പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​ക​യോ പ​ണം തി​രി​ച്ച് ന​ല്‍​കു​ക​യോ ചെ​യ്തി​ല്ലെ​ന്നാ​ണ് പ​രാ​തി.

കാ​പ്പ ത​ട​വു​കാ​ര​നെ​തി​രേ കേ​സ്

ക​ണ്ണൂ​ർ: കൈ​കൊ​ണ്ട് അ​ടി​ച്ചെ​ന്ന സ​ഹ​ത​ട​വു​കാ​ര​ന്‍റെ പ​രാ​തി​യി​ൽ കാ​പ്പ ത​ട​വു​കാ​ര​നെ​തി​രേ കേ​സ്. ക​ണ്ണൂ​ർ സ്പെ​ഷ​ൽ സ​ബ് ജ​യി​ലി​ലെ കാ​പ്പ ത​ട​വു​കാ​ര​ൻ ജ്യോ​തി​ഷി​നെ​തി​രെ​യാ​ണ് ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ശ​ര​ത് എ​ന്ന ത​ട​വു​കാ​ര​ന്‍റെ പ​രാ​തി​യി​ലാ​ണ് കേ​സ്. മ​ജി​സ്ട്രേ​ട്ടി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

Tags : Nattuvishesham DistrictNews DeepikaNews Complaint

Recent News

Corehub Up