കരുവാരകുണ്ട്: വിദ്യാര്‍ഥികള്‍ ഉപയോഗിക്കുന്ന ഇരുചക്രവാഹനങ്ങള്‍ മോഷണം പോകുന്നത് പതിവെന്ന് പരാതി. കരുവാരകുണ്ടിലെ വിവിധ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ ഉപയോഗിക്കുന്ന സൈക്കിള്‍, ഇലക്ട്രിക് സ്കൂട്ടര്‍ തുടങ്ങിയ വാഹനങ്ങള്‍ മോഷണം പോകുന്നതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. കരുവാരകുണ്ട് അങ്ങാടി ഖാന്കാഹിന് പിന്‍വശത്ത് നിര്‍ത്തിയിട്ടിരുന്ന സൈക്കിളുകളും സ്കൂട്ടറും കഴിഞ്ഞ ദിവസം മോഷ്ടിക്കപ്പെട്ടിരുന്നു.
മിക്ക വിദ്യാര്‍ഥികളും ആളൊഴിഞ്ഞ സ്ഥലങ്ങളിലും റോഡിന്റെ വശങ്ങളിലുമാണ് ഇരുചക്രവാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. ഇവിടെനിന്നാണ് വാഹനങ്ങള്‍ മോഷണം പോകുന്നത്. വിദ്യാര്‍ഥികളുടെ വാഹനങ്ങളാണെന്ന് ബോധ്യമുള്ള സംഘമാണ് മോഷണത്തിന് പിന്നിലെന്ന് രക്ഷിതാക്കള്‍ പറയുന്നു. മോഷ്ടാക്കളെ പിടികൂടാന്‍ പോലീസ് നിരീക്ഷണം ശക്തമാക്കണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു.
Tags : Nattuvishesham DistrictNews DeepikaNews two-wheeler