സയന്‍സ് ക്ലബ് സംഘടിപ്പിച്ച പ്രകൃതി പഠനയാത്രയില്‍നിന്ന്.
വെള്ളമുണ്ട: ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ തലപ്പുഴ ചിറക്കര എസ്റ്റേറ്റിലേക്ക് പ്രകൃതിപഠനയാത്ര നടത്തി.
വിദ്യാര്‍ഥികളില്‍ പരിസ്ഥിതി സ്നേഹം വളര്‍ത്താനും സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് പരിപാടി സംഘടിപ്പിച്ചത്. സയന്‍സ് ക്ലബ് അംഗങ്ങളായ 75 വിദ്യാര്‍ഥികളും 12 അധ്യാപകരും പങ്കെടുത്തു.
ബേഗൂര്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ രഞ്ജിത്ത്കുമാര്‍ ഫ്ളാഗ്ഓഫ് ചെയ്തു. വൈസ് പ്രിന്‍സിപ്പല്‍ സി.ടി. ബീന അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോ ഓഡിനേറ്റര്‍ അബ്ദുള്‍ സലാം പ്രസംഗിച്ചു. ക്ലബ് കണ്‍വീനര്‍ സുജ സയനന്‍, ഗോവിന്ദരാജ്, കെ.എന്‍. ഉഷ, ജിബിന്‍ ഏബ്രഹാം എന്നിവര്‍ നേതൃത്വം നല്കി. മാനന്തവാടി ടീച്ചര്‍ എഡുക്കേഷന്‍ സെന്റര്‍ അധ്യാപകവിദ്യാര്‍ഥികള്‍ യാത്രയില്‍ പങ്കാളികളായി.
Tags : Nattuvishesham Districtnews