x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ്-​ബി​ജെ​പി ബാ​ന്ധ​വം: ബിനോയ് വിശ്വം


Published: February 8, 2026 05:22 AM IST | Updated: February 8, 2026 05:22 AM IST

ചേ​ര്‍​ത്ത​ല: ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ കേ​സ് അ​ന്വേ​ഷി​ക്കു​ന്ന എ​സ്‌​ഐ​ടി യു​ഡി​എ​ഫ് ക​ണ്‍​വീ​ന​റെ ചോ​ദ്യം ചെ​യ്ത​ത് യു​ഡി​എ​ഫി​ന്‍റെ അ​വ​സ്ഥ പ​രി​താ​പ​ക​ര​മാ​ക്കി​യെ​ന്നും എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി.​ വേ​ണു​ഗോ​പാ​ല്‍ ദേ​വ​സ്വം മ​ന്ത്രി​യാ​യി​രി​ക്കു​ന്ന സ​മ​യ​ത്താ​ണ് പോ​റ്റി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ ശ​ബ​രി​മ​ല​യി​ല്‍ സ്ഥാ​നം പി​ടി​ക്കു​ന്ന​തെ​ന്നും ബി​നോ​യ് വി​ശ്വം. സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം ന​യി​ക്കു​ന്ന തെ​ക്ക​ൻ മേ​ഖ​ല വി​ക​സ​ന മു​ന്നേ​റ്റ ജാ​ഥ​യ്ക്ക് സെ​ന്‍റ് മൈ​ക്കി​ൾ​സ് കോ​ള​ജി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണത്തിൽ പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ശ​ബ​രി​മ​ല​യി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ​വ​ര്‍ എ​ത്ര പ്ര​മു​ഖ​രാ​യാ​ലും ശി​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്ന് നി​ല​പാ​ടാ​ണ് എ​ല്‍​ഡി​എ​ഫി​ന്‍റേത്. ശ​ബ​രി​മ​ല​യി​ലെ ഒ​രു​ത​രി സ്വ​ര്‍​ണംപോ​ലും കളവുപോ​കാ​ന്‍ അ​നു​വ​ദി​ക്കി​ല്ല. കേ​ര​ള​ത്തി​ല്‍ കോ​ണ്‍​ഗ്ര​സും ബി​ജെ​പിയും ഒ​രു​മി​ച്ചാ​ണ് ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍​ഡി​എ​ഫി​നെ​തി​രേ മ​ത്സ​രി​ക്കു​ന്ന​ത്. കോ​ണ്‍​ഗ്ര​സ്-​ബി​ജെ​പി അ​വി​ശു​ദ്ധ ബാ​ന്ധ​വ​ത്തെ ജ​ന​ങ്ങ​ള്‍ ത​ക​ര്‍​ത്തെ​റി​യു​ക​യും എ​ല്‍​ഡി​എ​ഫ് മൂ​ന്നാ​മ​തും അ​ധി​കാ​ര​ത്തി​ലെ​ത്തുകയും ചെയ്യും. ന​രേ​ന്ദ്ര​മോ​ദി രാ​ജ്യ​ത്തി​ന്‍റെ പ​ര​മാ​ധി​കാ​രം അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ട്രംപിനു മു​ന്നി​ല്‍ പ​ണ​യം​വ​ച്ചി​രി​ക്കു​ക​യാ​ണ്.

കോ​ര്‍​പ​റേ​റ്റി​നു​വേ​ണ്ടി​യാ​ണ് ബി​ജെ​പി​യു​ടെ ഭ​ര​ണം. ദേ​ശ​സ്‌​നേ​ഹം എ​ന്ന വാ​ക്ക് ഉ​ച്ച​രി​ക്കാ​നു​ള്ള അ​വ​കാ​ശം​പോ​ലും ബി​ജെ​പി​ക്കി​ല്ല. ബി​ജെ​പി​യു​ടെ താ​ങ്ങും ത​ണ​ലു​മാ​യി കോ​ണ്‍​ഗ്ര​സ് മാ​റി. ബി​ജെ​പി​യെ എ​തി​ര്‍​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സ് ത​യാ​റാ​കു​ന്നി​ല്ലെ​ന്നും ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു.

അ​ഡ്വ. എ.​എം. ആ​രി​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജാ​ഥ മാ​നേ​ജ​ർ എം. ​സ്വ​രാ​ജ്, സി.​എ​സ്. സു​ജാ​ത, യൂ​ജി​ൻ മൊ​റേ​ലി, ഷാ​ജു ജോ​ർ​ജ് അ​ഗ​സ്റ്റി​ൻ, വി.​ടി. ജോ​സ​ഫ്, പി.​കെ. രാ​ജ​ൻ മാ​സ്റ്റ​ർ, കെ.​വി. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ൻ, മ​ന്ത്രി പി. ​പ്ര​സാ​ദ്, ആ​ർ. നാ​സ​ർ, ടി.​ജെ. ആ​ഞ്ച​ലോ​സ്, കെ. ​പ്ര​സാ​ദ് തുടങ്ങിയവർ പ​ങ്കെ​ടു​ത്തു.

Tags : nattu vishesham Congress-BJP alliance

Recent News

Corehub Up