x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​തി​പ​ക്ഷ​ത്തി​ന് പേ​ടി​യെ​ന്ന് കോ​ണ്‍​ഗ്ര​സ്, ഇ​ന്ദി​രാഗാ​ന്ധി​യെ ഭ​യ​ന്നി​ട്ടി​ല്ലെ​ന്ന് എ​ൽ​ഡി​എ​ഫ്

വെബ് ഡെസ്ക്
Published: July 28, 2026 02:15 AM IST | Updated: July 28, 2026 02:15 AM IST

ഇന്ദിര കാന്‍റീൻ പദ്ധതിയെക്കുറിച്ച് നടന്ന ചർച്ചയിൽനിന്ന്

തൃ​ശൂ​ർ: കോ​ർ​പ​റേ​ഷ​നി​ൽ ഭ​ര​ണ​മു​ന്ന​ണി​യു​ടെ സ്വ​പ്ന​പ​ദ്ധ​തി​യാ​യ ഇ​ന്ദി​രാ കാ​ന്‍റീ​ൻ രൂ​ക്ഷ​മാ​യ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം അ​വ​ഗ​ണി​ച്ച് പാ​സാ​ക്കി. അ​ജ​ൻ​ഡ അ​പൂ​ർ​ണ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ്ര​തി​പ​ക്ഷ​വും ബി​ജെ​പി​യും ശ​ക്ത​മാ​യ എ​തി​ർ​പ്പു പ്ര​ക​ടി​പ്പി​ച്ച​ത്.

ഇ​ന്ദി​രാ കാ​ന്‍റീ​ൻ പ​ദ്ധ​തി​യു​ടെ ചു​മ​ത​ല വ​ഹി​ക്കാ​നേ​റ്റ സി-​ഹെ​ഡ് എ​ന്ന സ്ഥാ​പ​ന​ത്തി​ന് കാ​ന്‍റീ​നി​ന്‍റെ നി​ർ​മാ​ണ​വും തു​ട​ർ​ന്ന് ഒ​രു വ​ർ​ഷ​ത്തേ​ക്കു​ള്ള ന​ട​ത്തി​പ്പും ഏ​ൽ​പി​ക്കാ​നാ​ണ് ഭ​ര​ണ​സ​മി​തി മു​ന്നോ​ട്ടു വെ​ച്ച അ​ജ​ൻ​ഡ​യി​ലെ തീ​രു​മാ​നം. എ​ന്നാ​ൽ സി-​ഹെ​ഡി​ന്‍റെ താ​ത്പ​ര്യ​പ​ത്രം കൗ​ണ്‍​സി​ലി​ൽ അ​വ​ത​രി​പ്പി​ക്കാ​തെ ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ത്ത​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷ കൗ​ണ്‍​സി​ല​ർ​മാ​ർ പ​റ​ഞ്ഞു.

അ​ജ​ൻ​ഡ മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ​വും പാ​സാ​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് കൗ​ണ്‍​സി​ല​ർ​മാ​രും വാ​ശി​പി​ടി​ച്ചു. സു​താ​ര്യ​മാ​യ അ​ജ​ൻ​ഡ​യാ​ണ് അ​വ​ത​രി​പ്പി​ച്ച​തെ​ന്നാ​യി​രു​ന്നു ഭ​ര​ണ​സ​മി​തി കൗ​ണ്‍​സി​ല​ർ​മാ​രു​ടെ പ​ക്ഷം.
കൊ​ച്ചി​യി​ൽ സ​മൃ​ദ്ധി- ഇ​ന്ദി​ര കാ​ന്‍റീ​ൻ ന​ട​ത്തി​പ്പി​ൽ വി​ജ​യി​ച്ച മു​ൻ പ​രി​ച​യ​മു​ള്ള ഏ​ജ​ൻ​സി​യെ​യാ​ണ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​വും തു​ട​ർ​ന്ന് ഒ​രു​വ​ർ​ഷ​ക്കാ​ല​ത്തേ​ക്ക് പ​രി​ശീ​ല​ന​വും ന​ട​ത്തി​പ്പും ഏ​ൽ​പ്പി​ക്കു​ന്ന​ത്. മ​റ്റു ജി​ല്ല​ക​ളി​ൽ ഇ​ന്ദി​രാ കാ​ന്‍റീ​ൻ ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് പ്ര​വ​ർ​ത്ത​ന പ​രി​ച​യ​മു​ള്ള ക​ന്പ​നി​യെ ഏ​ൽ​പി​ക്കു​ന്ന​തെ​ന്നും കോ​ണ്‍​ഗ്ര​സ് കൗ​ണ്‍​സി​ല​ർ​മാ​ർ പ​റ​ഞ്ഞു.

നേ​ര​ത്തേ ചേ​ർ​ന്ന ര​ണ്ടു കൗ​ണ്‍​സി​ലി​ലും അ​ജ​ൻ​ഡ പൂ​ർ​ണ​മ​ല്ലെ​ന്നു ക​ണ്ടെ​ത്തി മാ​റ്റി​വ​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​ത്ത​വ​ണ മാ​റ്റി​വ​യ്ക്കാ​ൻ പ​റ്റി​ല്ലെ​ന്നും വേ​ണ​മെ​ങ്കി​ൽ പ്ര​തി​പ​ക്ഷം വി​യോ​ജി​പ്പ് രേ​ഖ​പ്പെ​ടു​ത്ത​ട്ടെ​യെ​ന്നും ഭ​ര​ണ​പ​ക്ഷ കൗ​ണ്‍​സി​ല​ർ​മാ​ർ വാ​ശി​പി​ടി​ച്ചു.

ഇ​ന്ദി​രാ കാ​ന്‍റീ​ൻ എ​ന്നു കേ​ട്ടാ​ൽ പ്ര​തി​പ​ക്ഷ​ത്തി​ന് പേ​ടി​യും അ​സ​ഹി​ഷ്ണു​ത​യു​മാ​ണെ​ന്ന് ഡെ​പ്യൂ​ട്ടി​മേ​യ​ർ വി​മ​ർ​ശി​ച്ചു. അ​ടി​യ​ന്തി​രാ​വ​സ്ഥ​ക്കാ​ല​ത്ത് ഇ​ന്ദി​ര​യെ പേ​ടി​ക്കാ​ത്ത പ്ര​സ്ഥാ​നം ഇ​ന്ദി​രാ കാ​ന്‍റീ​നെ​ന്ന് കേ​ട്ടാ​ൽ പേ​ടി​ക്കി​ല്ലെ​ന്നും പൂ​ർ​ണ​മാ​യ അ​ജ​ൻ​ഡ കൊ​ണ്ടു​വ​ന്നാ​ൽ പി​ന്തു​ണ​യ്ക്കാ​മെ​ന്നും ടി.​ആ​ർ. ഹി​ര​ണ്‍ വെ​ല്ലു​വി​ളി​ച്ചു. പി​ന്നീ​ട് മേ​യ​ർ കു​ഴ​പ്പ​ത്തി​ലാ​കു​മെ​ന്നാ​യി​രു​ന്നു പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ താ​ക്കീ​ത്.

മേ​യ​ർ ഒ​ടു​വി​ൽ ഉ​റ​ച്ച തീ​രു​മാ​ന​മെ​ടു​ത്ത് അ​ജ​ൻ​ഡ പാ​സാ​ക്കു​ക​യാ​യി​രു​ന്നു. അ​ടു​ത്ത കൗ​ണ്‍​സി​ലു​ക​ളി​ൽ തു​ട​ർ​ച​ർ​ച്ച​ക​ളു​ണ്ടാ​കു​മെ​ന്നും മേ​യ​ർ അ​റി​യി​ച്ചു.
കോ​ർ​പ​റേ​ഷ​ൻ ഉ​ട​മ​സ്ഥ​ത​യി​ൽ ഗോ​ൾ​ഡ​ൻ ഫ്ളീ ​മാ​ർ​ക്ക​റ്റി​ന​ടു​ത്ത് 20 സെ​ന്‍റ് സ്ഥ​ല​ത്ത് ഇ​ന്ദി​രാ കാ​ന്‍റീ​ൻ ന​ട​പ്പി​ലാ​ക്കു​ന്ന​തി​നാ​ണ് തീ​രു​മാ​നം.

കെ​ട്ടി​ടം പൊ​ളി​ക്ക​ലി​ൽ
അ​ഴി​മ​തി​യെ​ന്ന് പ്ര​തി​പ​ക്ഷം;
വാ​ഗ്വാ​ദം ക​ന​ത്തു

തൃ​ശൂ​ർ: ന​ഗ​ര​ത്തി​ൽ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ കെ​ട്ടി​ട​ങ്ങ​ൾ​ക്കു പു​റ​മേ താ​ര​ത​മ്യേ​ന കു​ഴ​പ്പ​മി​ല്ലാ​ത്ത ക​ട​മു​റി​ക​ൾ​ക്കും സ്ഥാ​പ​ന​ങ്ങ​ൾ​ക്കും പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗ​വും ഹെ​ൽ​ത്ത് വി​ഭാ​ഗ​വും നോ​ട്ടീ​സ് ന​ൽ​കു​ന്നു​വെ​ന്ന കോ​ണ്‍​ഗ്ര​സ് കൗ​ണ്‍​സി​ല​ർ ബൈ​ജു വ​ർ​ഗീ​സി​ന്‍റെ ആ​രോ​പ​ണം വാ​ഗ്വാ​ദ​ത്തി​ൽ ക​ലാ​ശി​ച്ചു. അ​ഴി​മ​തി ല​ക്ഷ്യ​മി​ട്ടാ​ണ് കു​ഴ​പ്പ​മി​ല്ലാ​ത്ത കെ​ട്ടി​ട​ങ്ങ​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് ടി.​ആ​ർ. ഹി​ര​ണ്‍ ആ​രോ​പി​ച്ചു. പൊ​ളി​ക്കാ​നു​ള്ള പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടാ​ത്ത കെ​ട്ടി​ട​ങ്ങ​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യ​താ​യി വി​വ​രം​ത​ന്നാ​ൽ ന​ട​പ​ടി​യെ​ടു​ക്കാ​മെ​ന്ന് ഡെ​പ്യൂ​ട്ടി മേ​യ​ർ എ. ​പ്ര​സാ​ദ് അ​റി​യി​ച്ചു.
പ​ഴ​ക്കം ചെ​ന്ന കെ​ട്ടി​ട​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി പൊ​ളി​ക്ക​ണ​മെ​ന്ന് കൗ​ണ്‍​സി​ല​ർ പൂ​ർ​ണി​മ സു​രേ​ഷ് ആ​വ​ശ്യ​പ്പെ​ട്ടു. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യെ​ന്നും ഉ​ട​ൻ ന​ട​പ​ടി തു​ട​ങ്ങു​മെ​ന്നും എ. ​പ്ര​സാ​ദ് പ​റ​ഞ്ഞു.

Tags : Nattuvishesham DistrictNews DeepikaNews Indira Gandhi.

Recent News

Corehub Up