x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നെ മ​ർ​ദി​ച്ച സം​ഭ​വം: കേ​സെ​ടു​ത്ത് അ​ന്വേ​ഷി​ക്കാ​ൻ കോ​ട​തി ഉ​ത്ത​ര​വ്


Published: June 6, 2026 11:48 PM IST | Updated: June 6, 2026 11:48 PM IST

ചേ​ർ​ത്ത​ല: ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ച്ച കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നു മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷി​ക്കാ​ൻ കോ​ട​തി ഉ​ത്ത​ര​വ്. കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സ​ജീ​റി​നാ​ണ് മ​ർ​ദ​നമേറ്റ​ത്.
ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​ന്‍റെ ​ക​രാ​ർ ഏ​റ്റെ​ടു​ത്ത ക​മ്പ​നി​യു​ടെ ജീ​വ​ന​ക്കാ​രാ​ണ് മ​ർ​ദി​ച്ച​തെ​ന്ന് ആ​രോ​പി​ച്ച് സ​ജീ​ർ പ​ട്ട​ണ​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും കേ​സ് എ​ടു​ത്തി​ല്ല.

പൊ​ന്നാം​വെ​ളി​ക്കു​സ​മീ​പം ദേ​ശീ​യപാ​ത​യി​ലുണ്ടാ​യ വി​ള്ള​ലു​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് പ​ട്ട​ണ​ക്കാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​മ​രം ന​ട​ത്തി​യ​ത്.

ഇ​തുസം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണ​ത്തി​നാ​യി ഹൈ​വേ അ​ഥോ​റി​റ്റി​യും എം​പി​യും സ്ഥ​ലം സ​ന്ദ​ർ​ശി​ക്കാ​ൻ ഇ​രി​ക്കെ ത​ലേ​ദി​വ​സം രാ​ത്രി വി​ള്ള​ൽ ഉ​ണ്ടാ​യ ഭാ​ഗ​ത്ത് ടാ​ർ ഉ​രു​ക്കി ഒ​ഴി​ക്കു​ന്ന​ത് ക​ണ്ടു ചോ​ദ്യം ചെ​യ്ത സ​ജീ​റി​ന് മ​ർ​ദ​നം ഏ​ൽ​ക്കു​ക​യാ​യി​രു​ന്നു.

ഈ ​സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ചേ​ർ​ത്ത​ല ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് ഒ​ന്ന് ഷെ​റി​ൻ കെ. ​ജോ​ർ​ജ് ഉ​ത്ത​ര​വി​ട്ടു.

സ​ജീ​റി​നെ മ​ർ​ദി​ച്ച​തി​നെത്തു ട​ർ​ന്ന് പ​ട്ട​ണ​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലും ആ​ല​പ്പു​ഴ എ​സ്പി​ക്കും പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ത്ത​തി​നെത്തുട​ർ​ന്നാ​ണ് ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. ടി.​എ​ച്ച്. സ​ലാം മു​ഖാ​ന്തി​രം കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Tags : Nattuvishesham Local News Congress worker Court orders

Recent News

Corehub Up