x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ന്ന​തി​ക​ളി​ലെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​കാ​ത്ത വീ​ടു​ക​ള്‍ ന​ശി​ക്കു​ന്നു

വെബ് ഡെസ്ക്
Published: July 30, 2026 02:33 AM IST | Updated: July 30, 2026 02:33 AM IST

കൊ​ള​വ​ള്ളി​യി​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​കാ​ത്ത വീ​ട് കാ​ടു​മൂ​ടി​യ നി​ല​യി​ല്‍.

പു​ല്‍​പ്പ​ള്ളി: മു​ള്ള​ന്‍​കൊ​ല്ലി, പു​ല്‍​പ്പ​ള്ളി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പ​ട്ടി​ക​വ​ര്‍​ഗ ഉ​ന്ന​തി​ക​ളി​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​കാ​ത്ത വീ​ടു​ക​ള്‍ ന​ശി​ക്കു​ന്നു.

വ​ര്‍​ഷ​ങ്ങ​ള്‍ മു​മ്പ് ആ​രം​ഭി​ച്ച വീ​ടു​പ​ണി​യാ​ണ് പ​ലേ​ട​ത്തും പൂ​ര്‍​ത്തി​യാ​കാ​നു​ള്ള​ത്. കൊ​ള​വ​ള്ളി, സീ​താ​മൗ​ണ്ട്, കാ​പ്പി​സെ​റ്റ്, ചീ​യ​മ്പം, അ​മ​ര​ക്കു​നി, പാ​റ​ക്ക​ട​വ് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നാ​ശം നേ​രി​ടു​ന്ന വീ​ടു​ക​ള്‍ നി​ര​വ​ധി​യാ​ണ്. ത​റ മാ​ത്രം കെ​ട്ടി​യ​താ​ണ് വീ​ടു​ക​ളി​ല്‍ ചി​ല​ത്. ഭി​ത്തി വ​രെ നി​ര്‍​മാ​ണം ക​ഴി​ഞ്ഞ​തും ധാ​രാ​ള​മു​ണ്ട്. ഭൂ​രി​ഭാ​ഗം വീ​ടു​ക​ളു​ടെ​യും ഫ​ണ്ട് നേ​ര​ത്തേ ക​രാ​റു​കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഗ​ഡു​ക്ക​ളാ​യി വാ​ങ്ങി​യ​താ​ണ്.

ഭ​വ​നി​ര്‍​മാ​ണ​ത്തി​ന്‍റെ ഒ​രോ ഘ​ട്ട​വും പൂ​ര്‍​ത്തി​യാ​കു​ന്ന മു​റ​യ്ക്ക് ഗ​ഡു​ക്ക​ള്‍ ന​ല്‍​ക​ണ​മെ​ന്ന് വ്യ​വ​സ്ഥ​യു​ണ്ടെ​ങ്കി​ലും പ്രാ​വ​ര്‍​ത്തി​ക​മാ​കു​ന്ന​ല്ല. മു​ഴു​വ​ന്‍ ഫ​ണ്ടും കൈ​പ്പ​റ്റു​ന്ന മു​റ​യ്ക്ക് ക​രാ​റു​കാ​ര്‍ പ്ര​വൃ​ത്തി നി​ര്‍​ത്തി സ്ഥ​ലം​വി​ടു​ക​യാ​ണ്. ഇ​നി സ​ര്‍​ക്കാ​ര്‍ പു​തി​യ ഫ​ണ്ട് അ​നു​വ​ദി​ച്ചാ​ല്‍ മാ​ത്ര​മേ വി​ടു​പ​ണി പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ക​ഴി​യൂ എ​ന്ന​താ​ണ് സ്ഥി​തി. ഉ​ണ്ടാ​യി​രു​ന്ന വീ​ട് പു​തി​യ​തി​ന്‍റെ നി​ര്‍​മാ​ണ​ത്തി​ന് പൊ​ളി​ച്ചു​മാ​റ്റേ​ണ്ടി​വ​ന്ന കു​ടും​ബ​ങ്ങ​ള്‍ അ​യ​ല്‍​ക്കാ​രു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും വീ​ടു​ക​ളി​ല്‍ ക​ഴി​യേ​ണ്ട സ്ഥി​തി​യാ​ണ്.

വീ​ടു​ക​ള്‍ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ പേ​രി​ല്‍ അ​നു​വ​ദി​ക്കു​ക​യും ക​രാ​റു​കാ​ര്‍ നി​ര്‍​മാ​ണം ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ക​യു​മാ​ണ് ചെ​യ്തി​രു​ന്ന​ത്. ഇ​തു​മു​ലം പ​ണി പൂ​ര്‍​ത്തി​യാ​ക്കാ​ത്ത വീ​ടു​ക​ളു​ടെ പേ​രി​ല്‍ ക​രാ​റു​കാ​ര്‍​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ പ​ട്ടി​ക​വ​ര്‍​ഗ വ​കു​പ്പ് അ​ധി​കൃ​ത​ര്‍​ക്ക് ക​ഴി​യു​ന്നി​ല്ല. ഭ​വ​ന നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് ഉ​ന്ന​തി നി​വാ​സി​ക​ളു​ടെ ആ​വ​ശ്യം. നി​ര്‍​മാ​ണ​ച്ചു​മ​ത​ല പ്ര​ത്യ​ക ഏ​ജ​ന്‍​സി​യെ ഏ​ല്‍്പ്പി​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശ​വും അ​വ​ര്‍ വ​യ്ക്കു​ന്നു​ണ്ട്.

Tags : Nattuvishesham Districtnews

Recent News

Corehub Up