ചിറ്റൂർ: തത്തമംഗലത്ത് 33 കെവി സബ്സ്റ്റേഷൻ നിർമാണോദ്ഘാടനം കഴിഞ്ഞ ദിവസം മന്ത്രി കെ. കൃഷ്ണൻകുട്ടി നിർവഹിച്ചു. ചടങ്ങിൽ കെ. ബാബു എംഎൽഎ അധ്യക്ഷനായിരുന്നു.
ചിറ്റൂർ- തത്തമംഗലം നഗരസഭാ ചെയർമാൻ സുമേഷ് അച്ചുതൻ, പുതുനഗരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ബാബു, വടവന്നൂർ പഞ്ചായത്ത് പ്രസിഡന്റ് പി. വിൻസി, പെരുവെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. ചിത്ര, പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ്, വാർഡ് കൗൺസിലർ രാഹുൽ കൃഷ്ണ, കെഎസ്ഇബി വിതരണ മേഖലാ ഡയറക്ടർ സുരേന്ദ്ര, ഉത്തരമേഖലാ പ്രസരണ വിഭാഗം ചീഫ് എൻജിനീയർ കെ. ശാന്തി, പാലക്കാട് പ്രസരണ വിഭാഗം ഡെപ്യൂട്ടി ചീഫ് എൻജിനീയർ രാജശ്രീ എന്നിവർ പ്രസംഗിച്ചു.
Tags : nattu vishesham Construction 33 KV substation