x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ഴ​ല്‍​ക്കി​ണ​ര്‍ നി​ര്‍​മാ​ണം ഉ​ട​ന്‍ ആ​രം​ഭി​ക്കും


Published: May 25, 2026 12:55 AM IST | Updated: May 25, 2026 12:55 AM IST

കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ കു​ഴ​ല്‍​ക്കി​ണ​ര്‍ നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ ഉ​ട​ന്‍ ആ​രം​ഭി​ക്കു​മെ​ന്ന് ഭൂ​ജ​ല വ​കു​പ്പ് ജി​ല്ലാ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. ജി​ല്ല​യി​ലെ കു​ടി​വെ​ള്ള, കാ​ര്‍​ഷി​ക ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി കു​ഴ​ല്‍​ക്കി​ണ​ര്‍ നി​ര്‍​മി​ക്കാ​ന്‍ അ​പേ​ക്ഷ ന​ല്‍​കി കാ​ത്തി​രി​ക്കു​ന്ന പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ഇ​തോ​ടെ വേ​ഗ​ത്തി​ല്‍ സേ​വ​നം ല​ഭ്യ​മാ​ക്കാ​ന്‍ സാ​ധി​ക്കും. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലാ​ണ് കാ​സ​ര്‍​ഗോ​ഡ്, കോ​ട്ട​യം, കോ​ഴി​ക്കോ​ട്, എ​റ​ണാ​കു​ളം, പാ​ല​ക്കാ​ട് ജി​ല്ല​ക​ള്‍​ക്കാ​യി പു​തി​യ അ​ത്യാ​ധു​നി​ക കു​ഴ​ല്‍​ക്കി​ണ​ര്‍ നി​ര്‍​മാ​ണ റി​ഗു​ക​ള്‍ വാ​ങ്ങി​യ​ത്.

കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​യ്ക്ക് പു​തു​താ​യി അ​നു​വ​ദി​ച്ച ഈ ​ഉ​യ​ര്‍​ന്ന മ​ര്‍​ദ​ശേ​ഷി​യു​ള്ള മെ​ഷീ​ന്‍റെ ക​മ്മീ​ഷ​നിം​ഗ് ട്ര​യ​ല്‍ വ​ര്‍​ക്കു​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തി​നും ജീ​വ​ന​ക്കാ​ര്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​തി​നു​മാ​യി യ​ന്ത്രം കൊ​ല്ല​ത്തേ​ക്ക് കൊ​ണ്ടു​പോ​യി​രു​ന്നു. ഭൂ​ജ​ല വ​കു​പ്പി​ന്‍റെ സെ​ന്‍​ട്ര​ല്‍ വ​ര്‍​ക്ക്ഷോ​പ് ആ​ന്‍​ഡ് സ്റ്റാ​ര്‍​സ് കൊ​ല്ല​ത്താ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. പു​തി​യ യ​ന്ത്ര​ത്തി​ന്‍റെ ഡ്രി​ല്ല​ര്‍, ഡ്രി​ല്ലിം​ഗ് ക്രൂ ​തു​ട​ങ്ങി​യ​വ​യു​ടെ പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​ത പ​രി​ശോ​ധി​ക്കു​ന്ന​തും അ​വി​ടെ വ​ച്ചാ​ണ്.

ഉ​യ​ര്‍​ന്ന സാ​ങ്കേ​തി​ക​വി​ദ്യ​യി​ലു​ള്ള ഇ​ത്ത​രം അ​ത്യാ​ധു​നി​ക കു​ഴ​ല്‍​കി​ണ​ര്‍ നി​ര്‍​മാ​ണ​യൂ​ണി​റ്റു​ക​ള്‍ കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ര്‍​ത്തി​പ്പി​ക്കു​ന്ന​തി​ന് സാ​ങ്കേ​തി​ക വി​ഭാ​ഗം ജീ​വ​ന​ക്കാ​ര്‍​ക്ക് വി​ദ​ഗ്ധ പ​രി​ശീ​ല​നം അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സൂ​പ്ര​ണ്ടിം​ഗ് എ​ന്‍​ജി​നി​യ​റു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് ജി​ല്ലാ ഓ​ഫീ​സി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ കൊ​ല്ല​ത്തെ വ​ര്‍​ക്ക്ഷോ​പ് ആ​ന്‍​ഡ് സ്റ്റാ​ര്‍​സി​ല്‍ പ​രി​ശീ​ല​ന​ത്തി​നാ​യി നി​യോ​ഗി​ച്ച​ത്. കൊ​ല്ല​ത്ത് ന​ല്‍​കി​യ സാ​ങ്കേ​തി​ക പ​രി​ശീ​ല​ന​വും യ​ന്ത്ര​ത്തി​ന്‍റെ ട്ര​യ​ല്‍ റ​ണ്ണും നി​ല​വി​ല്‍ വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​യി​ട്ടു​ണ്ട്. ഇ​തി​നു പി​ന്നാ​ലെ ജി​ല്ല​യ്ക്ക് അ​നു​വ​ദി​ച്ച റി​ഗ് ല​ഭ്യ​മാ​യ​താ​യും ജി​ല്ലാ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.

പു​തി​യ റി​ഗും പ​രി​ശീ​ല​നം ല​ഭി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രും സ​ജ്ജ​മാ​യ​തോ​ടെ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ത​ന്നെ ജി​ല്ല​യി​ല്‍ കു​ഴ​ല്‍​ക്കി​ണ​ര്‍ നി​ര്‍​മാ​ണ​പ്ര​വൃ​ത്തി​ക​ള്‍ കൂ​ടു​ത​ല്‍ വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നും ഭൂ​ജ​ല വ​കു​പ്പ് ജി​ല്ലാ ഓ​ഫീ​സ​ര്‍ ഒ. ​ര​തീ​ഷ് പ​റ​ഞ്ഞു.

 

Tags : Construction nattuvishesham local news

Recent News

Corehub Up