x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ര​ണം കൃ​ഷി​ഭ​വ​ൻ നി​ർ​മാ​ണം ത്വ​രി​ത​പ്പെ​ടു​ത്ത​ണം; പ​ഞ്ചാ​യ​ത്ത് നി​വേ​ദ​നം ന​ൽ​കി

വെബ് ഡെസ്ക്
Published: August 13, 2026 10:22 PM IST | Updated: August 13, 2026 10:22 PM IST

ജോ​ളി ഈ​പ്പ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​വേ​ദ​നം ന​ൽ​കു​ന്നു.

നി​ര​ണം: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കൃ​ഷിഭ​വ​ൻ നി​ർ​മാ​ണം വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ളി ഈ​പ്പ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൃ​ഷി​മ​ന്ത്രി​ക്കു നി​വേ​ദ​നം ന​ൽ​കി. നി​ല​വി​ൽ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന തു​ക കൃ​ഷി​ഭ​വ​ൻ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ അ​പ​ര്യാ​പ്ത​മാ​ണെ​ന്നും അ​ധി​ക തു​ക അ​നു​വ​ദി​ച്ച് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

കൃ​ഷി​ഭ​വ​ന്‍റെ പു​തി​യ കെ​ട്ടി​ടം യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ ക​ർ​ഷ​ക​ർ​ക്കും കാ​ർ​ഷി​ക മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്കും കൂ​ടു​ത​ൽ സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മാ​കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ന്ത്രി​യെ അ​റി​യി​ച്ചു.
നി​ല​വി​ൽ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന തു​ക അ​പ​ര്യാ​പ്ത​മാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​താ​യും

കൂ​ടു​ത​ൽ തു​ക അ​നു​വ​ദി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി. പ്ര​ള​യ​കാ​ല​ത്ത് വെ​ള്ളം ക​യ​റാ​ത്ത ത​ര​ത്തി​ലാ​യി​രി​ക്കും ഇ​നി കൃ​ഷി​ഭ​വ​നു​ക​ൾ നി​ർ​മി​ക്കു​ക​യെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

ഇ​ക്ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്ത് പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ൽ വെ​ള്ളം ക​യ​റി​യ ആ​റ് കൃ​ഷി​ഭ​വ​നു​ക​ളും പു​ന​ർ​നി​ർ​മി​ക്കാ​ൻ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ളി ഈ​പ്പ​നോ​ടൊ​പ്പം മെം​ബ​ർ​മാ​രാ​യ അ​മ്പി​ളി ശാ​മു​വേ​ൽ, അ​ല​ക്സ് പു​ത്തു​പ്പ​ള്ളി, അ​ജോ​യ് കെ. ​വ​ർ​ഗീ​സ് എ​ന്നി​വ​രും നി​വേ​ദ​ക സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. നി​ര​ണം മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്കും കാ​ർ​ഷി​ക വി​ക​സ​ന​ത്തി​നും പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​തി​നു​ള്ള ഇ​ട​പെ​ട​ലു​ക​ൾ തു​ട​രു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ൾ അ​റി​യി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Construction

Recent News

Corehub Up