x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ര​വൂ​ര്‍ ബ​സ് സ്റ്റാ​ന്‍​ഡ് ഷോ​പ്പിം​ഗ് കോം​പ്ലക്‌​സ് നി​ര്‍​മാ​ണം: കെ​യു​ആ​ര്‍​ഡി​എ​ഫ്‌​സി വാ​യ്പ റ​ദ്ദാ​ക്കി

വെബ് ഡെസ്ക്
Published: October 12, 2026 12:06 AM IST | Updated: October 12, 2026 12:06 AM IST

പ്രതീകാത്മക ചിത്രം

പ​ര​വൂ​ര്‍ : പ​ര​വൂ​ര്‍ മു​നി​സി​പ്പ​ല്‍ ബ​സ് സ്റ്റാ​ന്‍​ഡ് ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സി​നു​ള്ള വാ​യ്പ റ​ദ്ദാ​ക്കി​യ​തോ​ടെ നി​ര്‍​മാ​ണം പ്ര​തി​സ​ന്ധി​യി​ലാ​യി. കേ​ര​ള അ​ര്‍​ബ​ന്‍ ആ​ന്‍​ഡ് റൂ​റ​ല്‍ ഡി​വ​ല​പ്‌​മെ​ന്‍റ് ഫി​നാ​ന്‍​സ് കോ​ര്‍​പ​റേ​ഷ​ന്‍ ലി​മി​റ്റ​ഡ് (കെ​യു​ആ​ര്‍​ഡി​എ​ഫ്‌​സി) നേ​ര​ത്തേ അ​നു​വ​ദി​ച്ച വാ​യ്പ റ​ദ്ദാ​ക്കി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് നി​ര്‍​മാ​ണം പ്ര​തി​സ​ന്ധി​യി​ലാ​യ​ത്.

2019-2020 കാ​ല​ഘ​ട്ട​ത്തി​ല്‍ എ​ട്ടു​കോ​ടി വാ​യ്പ​യാ​ണ് അ​നു​വ​ദി​ച്ച​ത്. പി​ന്നീ​ട് ന​ഗ​ര​സ​ഭ​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് തു​ട​ര്‍​ന​ട​പ​ടി​ക​ളു​ണ്ടാ​യി​ല്ല. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് വാ​യ്പ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് കെ​യു​ആ​ര്‍​ഡി​എ​ഫ്‌​സി ന​ഗ​ര​സ​ഭ​യെ അ​റി​യി​ച്ച​ത്. അ​ര്‍​ബ​ന്‍ ച​ല​ഞ്ച് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി നി​ര്‍​മാ​ണം ന​ട​ത്താ​ന്‍ ക​ഴി​യു​മോ​യെ​ന്ന് ന​ഗ​ര​സ​ഭ പ​രി​ശോ​ധി​ക്കു​ക​യാ​ണ്.

ന​ഗ​ര​സ​ഭ​യു​ടെ അ​നാ​സ്ഥ​യി​ല്‍ പ​ര​വൂ​ര്‍ സ​ബ്ട്ര​ഷ​റി നി​ര്‍​മാ​ണ​വും പെ​രു​വ​ഴി​യി​ലാ​യി. ബ​സ് സ്റ്റാ​ന്‍​ഡ് ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സ് നി​ര്‍​മി​ക്കു​മ്പോ​ള്‍ താ​ഴ​ത്തെ നി​ല​യി​ല്‍ സ​ബ്ട്ര​ഷ​റി​ക്ക് സ്ഥ​ല​മ​നു​വ​ദി​ക്കു​മെ​ന്ന ഉ​റ​പ്പി​ല്‍ മൂ​ന്നു​കോ​ടി രൂ​പ ട്ര​ഷ​റി​വ​കു​പ്പ് അ​നു​വ​ദി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ പി​ന്നീ​ട് താ​ഴ​ത്തെ​നി​ല പൂ​ര്‍​ണ​മാ​യും സ​ബ്ട്ര​ഷ​റി​ക്ക് വി​ട്ടു​ന​ല്‍​കു​ന്ന​തി​ല്‍ കൗ​ണ്‍​സി​ലി​ല്‍ എ​തി​ര്‍​പ്പു​യ​ര്‍​ന്നു. ഈ ​ത​ര്‍​ക്ക​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കാ​നും ഏ​റെ വ​ര്‍​ഷം വേ​ണ്ടി​വ​ന്നു. മ​ഞ്ചാ​ടി​മൂ​ട്ടി​ല്‍ വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ല്‍ ര​ണ്ടാം​നി​ല​യി​ലാ​ണ് സ​ബ്ട്ര​ഷ​റി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ശാ​രീ​രി​ക​ബു​ദ്ധി​മു​ട്ടു​ള്ള പെ​ന്‍​ഷ​ന്‍​കാ​ര്‍​ക്ക് മു​ക​ളി​ലെ നി​ല​യി​ലേ​ക്ക് ക​യ​റാ​ന്‍ ഏ​റെ പ്ര​യാ​സ​മാ​ണ്.

സ​ബ്ട്ര​ഷ​റി കെ​ട്ടി​ടം നി​ര്‍​മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പെ​ന്‍​ഷ​ന്‍ സം​ഘ​ട​ന​ക​ള്‍ ഒ​ട്ടേ​റെ ത​വ​ണ സ​മ​രം ന​ട​ത്തി​യി​ട്ടു​ണ്ട്. ന​ഗ​ര​സ​ഭ​യു​ടെ നി​ല​വി​ലെ ബ​സ് സ്റ്റാ​ന്‍​ഡ് കെ​ട്ടി​ടം ശോ​ച്യാ​വ​സ്ഥ​യി​ലാ​ണ്.
നേ​ര​ത്തേ ത​യാ​റാ​ക്കി​യ പ​ദ്ധ​തി പ്ര​കാ​രം വ്യാ​പാ​ര​സ​മു​ച്ച​യം നി​ര്‍​മി​ക്കാ​ന്‍ നാ​ലു​കോ​ടി​യെ​ങ്കി​ലും അ​ധി​കം വേ​ണ്ടി​വ​രും. വാ​യ്പ ല​ഭി​ക്കാ​നു​ള്ള പു​തി​യ വ​ഴി​ക​ള്‍ തേ​ടേ​ണ്ട അ​വ​സ്ഥ​യാ​ണ്.

 

Tags : loan cancelled NattuVishasham DistrictNews

Recent News

Corehub Up